Last Modified ഞായര്‍, 17 ഫെബ്രുവരി 2019 (11:12 IST)
ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം 'അതിരന്‍'-ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മോഹന്‍ലാല്‍ പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിവേക് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന അതിരന്റെ തിരക്കഥ പി.എഫ് മാത്യൂസാണ്.
‘ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക് മടങ്ങി വരുന്നു. ഫഹദ് ഫാസിൽ, സായി പല്ലവി, അതുൽ കുൽക്കർണി, പ്രകാശ് രാജ്, രൺജീ പണിക്കർ തുടങ്ങിയ മികച്ച താരനിരക്കൊപ്പം മലയാള സിനിമയ്ക്ക് ഒരു കൂട്ടം പുതിയ ടെക്നിഷ്യൻസിനെ പരിചയപ്പെടുത്തുന്നു. കൊച്ചുമോന്റെ ഈ പുതിയ സംരംഭത്തിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അതിരുകൾ താണ്ടി യാത്ര തുടങ്ങുന്നു...... അതിരൻ.’-
മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ഒരിടവേളക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് നിര്‍മാണമേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് അതിരന്‍. അനു മൂത്തേടത്താണ് ഛായാഗ്രഹണം. ഏപ്രിലിൽ ചിത്രം റിലീസിനെത്തും.