മലയാളത്തിലെ ഇഷ്ട നടനെ വെളിപ്പെടുത്തി ഷെയ്ൻ നിഗം

നടനാകണമെന്ന് ചെറുപ്പം മുതൽ ആഗ്രഹിച്ചി‌രുന്നു: ഷെയ്ൻ പറയുന്നു

aparna| Last Modified ബുധന്‍, 10 ജനുവരി 2018 (14:39 IST)
കിസ്മത് എന്ന സിനിമയിലൂടെയാണ് ഷെയ്ൻ നിഗം നിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സൈറ ബാനു എന്ന ചിത്രത്തിലൂടെ പ്രേക്ഷകരും ഷെയ്നെ ശ്രദ്ധിച്ച് തുടങ്ങി. അതിനുശേഷമിറങ്ങിയ പറവയെന്ന ചിത്രത്തിലൂടെ പ്രേക്ഷകരും നിരൂപകരും ഒരു നടനെന്ന നിലയിൽ ഷെയ്നെ അംഗീകരിച്ചു. ഷെയ്നു ആരാധകരും ഉണ്ടായി. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായി മാറിയിരിക്കുകയാണ് ഷെയ്ൻ ഇന്ന്.

എന്നും വ്യത്യസ്തതകൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച ആണ് ഷെയ്ന്റെ പ്രീയപ്പെട്ട താരം. താൻ ഏറ്റവും ആദരിക്കുന്ന ആളാണ് ഫഹദിക്കയെന്ന് ഷെയ്ൻ പറയുന്നു. അന്നയും റസൂലും, ചാപ്പാക്കുരിശ് തുടങ്ങിയ സിനിമകൾ കണ്ടതിനുശേഷമാണ് ഷെയ്ൻ ഫഹദിന്റെ കടുത്ത ആരാധകനായത്.

സംവിധായകൻ രാജീവ് രവിയോടും അടുത്ത സുഹൃത്ത് സൗബിൻ ഷാഹിറിനോടുമാണ് താൻ ഏറെ കടപ്പെട്ടിരിയ്ക്കുന്നതെന്ന് ഷെയ്ൻ പറയുന്നു. നടനാകണമെന്ന് ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്നുവെന്ന് ഷെയ്ൻ പറയുന്നു. തന്റെ പുതിയ ചിത്രമായ ഈടയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവെയ്ക്കുകയായിരുന്നു ഷെയ്ൻ.

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു ഷെയ്ൻ അഭിനയ രംഗത്തേക്ക് ചുവടുകൾ വെച്ചത്. ആ ചുവടുകൾ ഉറപ്പിക്കാൻ ഷെയ്നു കൂട്ടു നിന്നത് സൗബിനും. ഷെയ്ന്റെ പുതിയ ചിത്രം ഈട മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :