രേണുക വേണു|
Last Modified വെള്ളി, 28 മാര്‍ച്ച് 2025 (07:18 IST)
Empuraan Day 1 Box Office Collection: മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ പടമായി തിയറ്ററുകളിലെത്തിയ 'എമ്പുരാന്‍' ബോക്‌സ്ഓഫീസില്‍ ആദ്യദിനം വന്‍കുതിപ്പ് നടത്തി. സാക്‌നില്‍ക് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം എമ്പുരാന്‍ റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 22 കോടി നേടിയെന്നാണ് പ്രാഥമിക കണക്കുകള്‍.
അതേസമയം മലയാളം പതിപ്പിനാണ് പ്രേക്ഷകര്‍ക്കിടയില്‍ ഡിമാന്‍ഡ്. മലയാളത്തില്‍ നിന്ന് മാത്രം 19.45 കോടിയാണ് എമ്പുരാന്‍ കളക്ട് ചെയ്തത്. തെലുങ്കില്‍ നിന്ന് 1.2 കോടി നേടാന്‍ സാധിച്ചു. തമിഴ് കളക്ഷന്‍ 80 ലക്ഷത്തിലും ഹിന്ദി 50 ലക്ഷത്തിനും ഒതുങ്ങി. കന്നഡയ്ക്ക് വെറും അഞ്ച് ലക്ഷമാണ് കളക്ഷന്‍. പ്രാഥമിക കണക്കുകള്‍ അനുസരിച്ച് മലയാളം പതിപ്പിനു കിട്ടുന്ന സ്വീകാര്യത മറ്റു ഭാഷകളില്‍ എമ്പുരാന് ലഭിക്കാന്‍ സാധ്യതയില്ല.
വേള്‍ഡ് വൈഡ് കളക്ഷന്‍ നോക്കിയാല്‍ ആദ്യദിനം 50 കോടിയിലേറെയാണ് എമ്പുരാന്റെ കളക്ഷന്‍. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്കു ആദ്യദിനം 50 കോടി കളക്ഷന്‍ തൊടാന്‍ സാധിക്കുന്നത്. പെരുന്നാള്‍ അവധി ആയതിനാല്‍ ജിസിസിയില്‍ നിന്ന് അടുത്ത ദിവസങ്ങളില്‍ മികച്ച കളക്ഷന്‍ ലഭിക്കാനാണ് സാധ്യത.
ആദ്യദിന വേള്‍ഡ് വൈഡ് കളക്ഷനില്‍ ഒന്നാമത് നിന്നിരുന്ന മലയാള സിനിമ മോഹന്‍ലാലിന്റെ തന്നെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ്. ആദ്യദിനം 20 കോടിയാണ് മരക്കാര്‍ വേള്‍ഡ് വൈഡായി കരസ്ഥമാക്കിയത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത 'എമ്പുരാന്‍' ഇന്നലെയാണ് റിലീസ് ചെയ്തത്.