നന്ദി... ആഷിഖ് അബുവിനും റിമയ്ക്കും എല്ലാവർക്കും: ഡോ. ബിജു

ഇന്നു മുതൽ തിയേറ്ററുകളിൽ കാട് പൂത്ത് തുടങ്ങും

aparna shaji| Last Modified വെള്ളി, 6 ജനുവരി 2017 (13:37 IST)
മേഖല നേരിടുന്ന പ്രതിസന്ധികൾക്കിടയിലും ഡോ. ബിജുവിന്റെ കാടു പൂക്കുന്ന നേരം ഇന്ന് മുതൽ തീയറ്ററുകളിലേക്ക്. മലയാള സിനിമയിലെ അസമത്വങ്ങൾക്കെതിരെ, അനാവശ്യ സമരങ്ങൾക്കെതിരെ ഇനി തിയറ്ററുകളിൽ ഈ കാട് പൂക്കട്ടെയെന്ന് ഡോ. ബിജു വ്യക്തമാക്കുന്നു. ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാണ് കാട് പൂക്കുന്ന നേരത്തിൽ റിമയുടേതെന്ന് ബിജു പറയുന്നു. അപ്പോൾ എല്ലാവർക്കും ഒരു സംശയം തോന്നിയേക്കാം. ആഷിഖ് അബു സംവിധാനം ചെയ്ത 22 എഫ് കെ എന്ന ചിത്രത്തിലെ ടെസ്സയല്ലേ റിമയുടെ ശക്തമായ കഥാപാത്രമെന്ന്. അതും ശരിയാണ്. ഏതായാലും നമുക്ക് കാത്തിരുന്ന് കാണാം ടെസ്സയെ വെല്ലാൻ കാട് പൂക്കുന്ന നേരത്തിലൂടെ റിമയ്ക്ക് കഴിയുമോ എന്ന്.

റിമയുടെ മാത്രമല്ല, ഇന്ദ്രൻസിന്റെയും ഇന്ദ്രജിത്തിന്റെയും മികച്ച സിനിമയായിരിക്കും ഇത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ''കാട് പൂക്കുന്ന നേരം ഇന്ന് തിയറ്ററുകളിൽ എത്തുകയാണ്. നന്ദിയും സ്നേഹവും പങ്കിടേണ്ട ഒത്തിരി ആളുകൾ ഉണ്ട്. നിർമാതാവ് സോഫിയാ പോൾ, ഒപ്പം എപ്പോഴും ഞങ്ങൾക്ക് ആത്മ വിശ്വാസം പകർന്ന് നൽകി കൂടെയുള്ള ജെയിംസ് പോൾ സാർ, കെവിൻ പോൾ, സെഡിൻ പോൾ.

ബാങ്ഗ്ലൂർ ഡെയ്‌സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ വമ്പൻ മുഖ്യ ധാരാ സിനിമകൾ നിർമിക്കുമ്പോൾ തന്നെ സാംസ്കാരികവും സാമൂഹ്യവുമായ പ്രസക്തിയുള്ള സിനിമകളും നിർമിക്കാൻ ശ്രദ്ധിക്കുന്നു എന്നത് മലയാള സിനിമയെ സംബന്ധിച്ച് അത്യപൂർവമായ ഒരു കാര്യമാണ്. മാത്രവുമല്ല ഏകപക്ഷീയമായ ഒരു സമരത്തിലൂടെ ഒരു കൂട്ടർ മലയാള സിനിമയെ മൊത്തം സ്തംഭിപ്പിച്ചിരിക്കുന്ന ഒരു സമയത്ത് ധൈര്യപൂർവം ഈ ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കാട്ടിയ ആർജ്ജവവും അപൂർവമായ ഒന്നാണ്.

നന്ദി സോഫിയാ പോൾ, ജെയിംസ് പോൾ, കെവിൻ, സെഡിൻ, നിങ്ങൾ ഞങ്ങൾ ഓരോ ക്രൂവിനും പകർന്നു തന്ന ആത്മ വിശ്വാസത്തിനു. സമയോചിതമായ ചങ്കുറപ്പുള്ള തീരുമാനങ്ങളിലൂടെ ഞങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നതിന്..ഈ സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത് ഇന്ദ്രജിത് ആണ്. ഞങ്ങൾ ഒന്നിച്ച് മൂന്നാമത് ചിത്രം. ഏറെ അടുപ്പമുള്ള സൗഹൃദം. തീർച്ചയായും ഇന്ദ്രന്റെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാകും ഈ സിനിമ.

റിമയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഭിനേതാവ് എന്നതിനപ്പുറം സിനിമ ഉയർത്തുന്ന മനുഷ്യ പക്ഷ രാഷ്ട്രീയത്തോടൊപ്പം ഉറച്ച് നിന്ന് ഒരു ക്രൂ മെമ്പറെപ്പോലെ റിമ ഞങ്ങൾക്കൊപ്പം ഉണ്ട്. ഒരുപക്ഷെ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രമാണ് കാട് പൂക്കുന്ന നേരത്തിൽ റിമായുടേത്. മറ്റൊരു വേഷം ചെയ്യുന്നത് ഇന്ദ്രൻസ് ചേട്ടനാണ്. ഇന്ദ്രേട്ടനൊപ്പം മൂന്നാമത്തെ സിനിമ.

സിനിമയിലെ മറ്റ് നടന്മാരായ ഇർഷാദും പ്രകാശ് ബാരെയും കൃഷ്ണൻ ബാലകൃഷ്ണനും ജയചന്ദ്രൻ കടമ്പനാടും അഷീൽ ഡോക്ടറും ഗോപൻ കരുനാഗപ്പള്ളിയും ഒക്കെ അടുത്ത സുഹൃത്തുക്കൾ. സാങ്കേതിക പ്രവർത്തകർ മുഴുവൻ ഒരു കുടുംബം പോലെ ചെയ്യുന്ന തുടർച്ചയായ അഞ്ചാമത്തെ സിനിമ. ക്യാമറാമാൻ എം.ജെ.ചേട്ടന്റെ കവിത പോലത്തെ മനോഹരമായ കാടിന്റെ ഫ്രയിമുകൾ, കാടിന്റെ സൂക്ഷ്മ ശബ്ദങ്ങൾ പോലും തികഞ്ഞ സാങ്കേതിക മികവോടെ പിടിച്ചെടുത്ത് സിങ്ക് സൗണ്ട് അനുഭവിപ്പിക്കുന്ന ജയദേവൻ ചക്കാടത്ത്, ശബ്ദം മാന്ത്രികമായ ഒരു അനുഭവം ആക്കി മാറ്റുന്ന സൗണ്ട് മിക്സിങിന് രണ്ടു ദേശീയ പുരസ്കാരവും 4 മാറാത്ത സ്‌റ്റേറ്റ് അവാർഡും നേടിയ പ്രമോദ് തോമസിന്റെ കാട് അനുഭവിപ്പിക്കുന്ന ശബ്ദ വിന്യാസം.

എഡിറ്റർ കാർത്തിക് ജോഗേഷ്, കലാ സംവിധായകൻ ജ്യോതിഷ് ശങ്കർ, പശ്ചാത്തല സംഗീതം നൽകിയ സന്തോഷ് ചന്ദ്രൻ, കോസ്റ്യൂമർ അരവിന്ദ്, മേക്കപ്പ് മാൻ പട്ടണം ഷാ ഇക്ക, സ്റ്റിൽസ് അരുൺ പുനലൂർ, രാപകൽ ഇല്ലാതെ കഷ്ടപ്പെട്ട ഇപ്പോഴും സിനിമയുടെ ഓരോ കാര്യങ്ങൾക്കായി ഓടി നടക്കുന്ന എന്റെ പ്രിയ സംവിധാന സഹായികൾ ഷിജിത് , അനിൽ നാരായണൻ, സിറാജ്, സുനിൽ, ഡേവിസ്, രഞ്ജിത്, നിർമാണത്തിന്റെ മുഴുവൻ ചുമതലകളുമായി ഓടി നടന്ന കൺട്രോളർ പ്രിയ എൽദോ, അകൗണ്ടൻറ്റ് അനിൽ ആമ്പല്ലൂർ, സഹായി അരുൺ ഘോഷ്, എം.ജെ.ചേട്ടനൊപ്പം നിഴലുപോലെ ക്യാമറ അസ്സോസിയേറ്റ് ശർമ്മ, അനിൽ നാരായണൻ , ഡി ഐ ടീമിലെ ശ്രീ നാഗേഷ്, രമേശ് അയ്യർ, ഹെൻറോയി, ,ക്യാമറ ഡിപ്പാർട്മെന്റിലെ ദയാനന്ദൻ, കാർത്തിക്, ഹരിയേട്ടൻ,കലാ സംവിധാന സഹായികൾ ദിലീപ്, അനീഷ്, സൂര്യചന്ദ്രൻ, വിക്രമൻ, വിവേക്, ഗിമ്പൽ ഓപ്പറേറ്റർ പ്രസാദ്, ലൈറ്റ് ടെക്‌നീഷന്മാർ മദർലാന്റ് യൂണിറ്റിലെ സനൽ, ഷിബു, പ്രദീപ്, സുഭാഷ്, അനീഷ് തുടങ്ങിയവർ.

ജിമ്മി ജിബ് ഓപ്പറേറ്റർ മധുവേട്ടൻ , ലാൽ, ഹരി, തുടങ്ങിയവർ, ഞങ്ങൾക്ക് നിറഞ്ഞ സ്നേഹത്തോടെ ഭക്ഷണം നൽകിയ പ്രൊഡക്ഷൻ ടീമിലെ മുജീബ്, ഡാമിയൻ, അൻസാർ, സാരഥികൾ അനിൽ നാരായണൻ, നാരായണൻ കുട്ടി, ശശി, സന്തോഷ്, ജിത്തു, ബാബു, രാജേഷ്. ഇന്ദ്രജിത്തിന്റെ മേക്കപ്പ് മാൻ സുരേഷ്, സ, റിമയുടെ മേക്കപ്പ് സഹായി ജൂലി, എല്ലാവരുടെയും സഹകരണവും സ്നേഹവും ഏറെ വിലപ്പെട്ടതാണ്. നന്ദി പ്രിയരേ.

അച്ചൻ കോവിലിൽ ആദിവാസി മേഖലയിലെ വനഭൂമിയിൽ സ്‌കൂൾ ചിത്രീകരിച്ചപ്പോൾ 12 ദിവസം ഞങ്ങളോടൊത്ത് ഉണ്ടായിരുന്ന 50 കുട്ടി കുറുമ്പന്മാരും കുറുമ്പികളും ഉണ്ടായിരുന്നു. ആ കുഞ്ഞുങ്ങൾ നൽകിയ ഊർജ്ജം വളരെ പ്രധാനപ്പെട്ടതാണ്.അവരുടെ നിഷ്കളങ്കമായ സാന്നിധ്യമാണ് ഈ സിനിമയുടെ വലിയ ഭാഗ്യം. അച്ഛൻകോവിലിലെയും കോന്നി അടവിയിലെയും നാട്ടുകാർ, വനപാലകർ എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു. അച്ചൻ കോവിലിലെ ബിജുവേട്ടൻ, അവിടെ ആവശ്യമായ സഹായങ്ങൾ നൽകിയ സഖാവ് കെ.എൻ.ബാലഗോപാൽ അങ്ങിനെ ഓർക്കേണ്ട പേരുകൾ ഒത്തിരിയുണ്ട്.

സിനിമയുടെ ഷൂട്ടിങ് മുതൽ ഞങ്ങൾക്കൊപ്പം സാന്നിധ്യം കൊണ്ടും മനസ്സ് കൊണ്ടും കൂടെ നിന്ന പ്രിയ സുഹൃത്ത് ആഷിഖ് അബുവിനോടും നന്ദി സ്നേഹം. പ്രിയരേ കാട് പൂക്കാൻ സഹായിച്ചത് ഇങ്ങനെ ഒത്തിരി പേരുടെ കൂട്ടായ് ശ്രമത്തിലാണ്. ഏവർക്കും സ്നേഹം. ഇനി തിയറ്ററുകളിലാണ് കാട് പൂക്കേണ്ടത്. മലയാള സിനിമയിലെ അസമത്വങ്ങൾക്കെതിരെ. അനാവശ്യ സമരങ്ങൾക്കെതിരെ ഇനി തിയറ്ററുകളിൽ ഈ കാട് പൂക്കട്ടെ. പ്രിയ കാണികളെ ഞങ്ങൾക്ക് നിങ്ങളെ പൂർണമായും വിശ്വാസമുണ്ട്. കാണികളാണ് സിനിമയിൽ എല്ലാറ്റിനും മേലെ എന്ന് നമ്മൾ തെളിയിക്കും. അതിനുള്ള അവസരമാണിത്. നമ്മൾ അത് തെളിയിക്കുക തന്നെ ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ...

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ഏക പ്രതി പിപി ദിവ്യയെന്ന് കുറ്റപത്രം. സിപിഎം നേതാവും ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: മരണസംഖ്യ 10000 കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ പതിനായിരം കടക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ...

ലഹരി ഉപയോഗിക്കുന്നവർക്ക് ജോലി നൽകില്ല, തീരുമാനവുമായി ടെക്നോപാർക്കിലെ 250 കമ്പനികൾ
ഇതോടെ കമ്പനികളില്‍ ജോലിയ്ക്കായി അപേക്ഷിക്കുമ്പോള്‍ വൈദ്യപരിശോധന നടത്തി മെഡിക്കല്‍ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ ...

കൗണ്ടറിലൂടെ എടുക്കുന്ന ട്രെയിൻ ടിക്കറ്റ് ഓൺലൈനിലൂടെ റദ്ദാക്കാം, പണം തിരിച്ചുകിട്ടും
ഓണ്‍ലൈന്‍ വഴി ടിക്കറ്റ് റദ്ദാക്കുന്ന യാത്രകകര്‍ക്ക് ടിക്കറ്റ് പണം റിസര്‍വേഷന്‍ കൗണ്ടറില്‍ ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, ...

എറണാകുളം- ഷൊർണൂർ മൂന്നാം ലൈൻ: 12,000 കോടിയുടെ ഡിപിആർ, മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത
എറണാകുളം സൗത്ത്, നോര്‍ത്ത്, ആലുവ,തൃശൂര്‍,ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകള്‍ പുതിയ ...