കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (13:11 IST)
2024 ഫെബ്രുവരി മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ഭാഗ്യമാസമാണ്. തിയേറ്ററുകളില്‍ കൂടുതല്‍ ആളുകളെ എത്തിക്കാന്‍ റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും ആവുന്നു.ടോവിനോ തോമസിന്റെ ക്രൈം ത്രില്ലറായ അന്വേഷിപ്പിന്‍ കണ്ടെത്തും ആയിരുന്നു ആദ്യം എത്തിയത്. നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചിത്രത്തിന് തിയേറ്ററുകളില്‍ പിടിച്ചുനില്‍ക്കാന്‍ ആയി. തുടര്‍ന്നെത്തിയ പ്രേമലു എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിപ്പിച്ചു.ഭ്രമയുഗത്തിന്റെ വരവോടെ ബോക്സ് ഓഫീസില്‍ പണം കൊയ്യുന്ന കാലമായി മാറി.
ഈ മൂന്ന് ചിത്രങ്ങളും ഇതുവരെ തിയേറ്ററുകളില്‍ നിന്ന് നൂറ് കോടിയോളം രൂപയാണ് കളക്ഷന്‍ നേടിയത്. ഫെബ്രുവരി 22ന് മഞ്ഞുമ്മല്‍ ബോയ്‌സും കൂടി എത്തുന്നതോടെ ഇരുന്നൂറും മുന്നൂറും കോടി ക്ലബ്ബുകളിലേക്ക് മലയാള സിനിമ കടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ വിജയങ്ങള്‍ക്കായി കാത്തിരിക്കുന്ന മലയാള സിനിമയ്ക്ക് ഇതൊരു നേട്ടത്തിന്റെ കാലം കൂടിയാണ്.
നസ്‌ലിനിന്റെ പ്രേമലു വിജയകരമായി പ്രദര്‍ശനം തുടരുന്നു.വമ്പന്‍മാരെ പോലും വീഴ്ത്തുന്ന പ്രകടമാണ് ഗിരീഷ് എഡി ചിത്രം കാഴ്ച വെയ്ക്കുന്നത്. ഫെബ്രുവരി 9നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.