ഇന്ത്യയുടെ ഞരമ്പുകളിലോടുന്ന ക്യാൻസറാണ് ബി ജെ പി യെന്ന് ഗോവിന്ദ് മേനോൻ

Sumeesh| Last Modified ശനി, 14 ഏപ്രില്‍ 2018 (18:23 IST)
ബി ജെ പിക്കെതിരെ
അതി രൂക്ഷ വിമർശനവുമായി ഗായകൻ ഗോവിന്ദ് പി മേനോൻ രംഗത്ത്. ഇന്ത്യയുടെ ഞരമ്പുകളിലോടുന്ന ക്യാൻസറാണ് ബി ജെ പി എന്നാന് ഗോവിന്ദ് മേനോന്റെ പരാമർശം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗോവിന്ദ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. കഠ്വ ഉന്നാവ് സംഭവങ്ങളിൽ രാജ്യം ബി ജെ പിക്കെതിരെ കടുത്ത നിലപാടു സ്വീകരിക്കുന്നതിനിടെയാണ് താരത്തിന്റെ പ്രസ്താവന.

ഇതിനോടകം തന്നെ നിരവധി പേരാണ് കഠ്വ, ഉന്നാവ് സംഭവങ്ങളിൽ കാലാ സാമൂഹിക രംഗത്തു നിന്നും പ്രതികരണവുമായി രംഗത്ത് വന്നത്. സംഭവത്തിൽ താൻ ഇതേവരെ പ്രതിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി പ്രിഥ്വി രാജും പോസ്റ്റമായി രംഗത്ത് വന്നിരുന്നു. പോസ്റ്റിൽ വികാരാധീനനായാണ് പ്രിഥ്വി കുറിച്ചത്.
ഞാൻ എന്താണ് പറയേണ്ടത് എന്ന് ചോദിച്ചാണ് താരത്തിന്റെ കുറിപ്പ് തുടങ്ങുന്നത്.

ആ കുട്ടിയുടെ പിതാവിനെപ്പോലെ എല്ലാ ദിവസവും ഞാന്‍ രാവിലെ ഉറക്കമുണരുന്നത് എന്റെ മകളെ കണ്ടുകൊണ്ടാണ്. ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ ഭയപ്പെടുന്നു. ഒരു ഭര്‍ത്താവെന്ന നിലയില്‍ അവളുടെ അമ്മയുടെ ഭയത്തേയും എനിക്ക് മനസിലാക്കാം. എല്ലാത്തിലും ഉപരി ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ നിങ്ങളെപ്പോലെ തന്നെ ഞാനും ലജ്ജിക്കുന്നു. ഇത്തരം നാണക്കേടുകളെ ഉള്‍ക്കൊളളാന്‍ നമ്മള്‍ പരിചിതരായിക്കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് ലജ്ജ തോന്നുന്നു. പ്രിഥ്വി രാജ് ഫേസ്ബുക്കിൽ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :