ഹിറ്റ് ആവർത്തിക്കാൻ പ്രിഥ്വിരാജ് വീണ്ടുമെത്തുന്നു; അനാര്‍ക്കലി ടീസര്‍

Last Modified തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (13:22 IST)


തിരക്കഥാകൃത്ത് സച്ചി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം അനാര്‍ക്കലിയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകനായെത്തുന്നത്. ചിത്രത്തിൽ ബിജു മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം കബീർ ബേദി, പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ, സംവിധായകൻ മേജർ രവി എന്നിവരും അഭിനയിക്കുന്ന ചിത്രത്തിൽ മിയയും ഹിന്ദി ടെലിവിഷൻ താരം പ്രിയൽ ഗോറുമാണ് നായികമാർ. പൂർണ്ണമായും ലക്ഷദ്വീപിൽ ചിത്രീകരിച്ച സിനിമയാണ് അനാർക്കലി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :