സ്വിം സ്യൂട്ടില്‍ പാറക്കെട്ടില്‍ വലിഞ്ഞുകയറി അമല; അമ്പരന്ന് ആരാധകര്‍

സ്വിം സ്യൂട്ടില്‍ പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്ന ചിത്രങ്ങളാണ് അമല പങ്കുവെച്ചിരിക്കുന്നത്.

Last Updated: ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (12:34 IST)
സിനിമയിലും ജീവിതത്തിലും സാഹസികത ഇഷ്ടപ്പെടുന്നതാരമാണ് അമലാ പോൾ‍. ആരാധകര്‍ക്കായി താരം തന്‍റെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ അമല ഇപ്പോള്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. സ്വിം സ്യൂട്ടില്‍ പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്ന ചിത്രങ്ങളാണ് അമല പങ്കുവെച്ചിരിക്കുന്നത്.

'എന്നെ തളര്‍ത്തുന്ന എല്ലാ കാര്യങ്ങളും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു' എന്നാണ് ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി താരം കുറിച്ചത്. വിനോദ് കെ ആര്‍ നിര്‍മിക്കുന്ന അതോ അന്ത പറവ്വെ പോലെയാണ് അമലയുടെ പുതിയ തമിഴ് ചിത്രം. ബ്ലെസ്സി-പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ആടുജീവിതമാണ് മലയാളത്തില്‍ അമലയുടെതായി പുറത്തിറങ്ങാനുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :