കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (11:23 IST)
അജിത്ത് കുമാര്‍ 'തുനിവ്' വിജയത്തിന് ശേഷം കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാനായി
യാത്ര പോയിരുന്നു.നടന്റെ രണ്ട് ചിത്രങ്ങള്‍ ഭാര്യ ശാലിനി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.
അജിത്തിനെ 'മൈ സണ്‍ഷൈന്‍' എന്ന് പറഞ്ഞുകൊണ്ടാണ് ചിത്രങ്ങള്‍ നടി പങ്കിട്ടത്.രണ്ട് ഫോട്ടോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാകുകയാണ്.
അജിത്ത് തന്റെ വരാനിരിക്കുന്ന ചിത്രമായ 'എകെ 62'ന്റെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് വൈകാതെ കടക്കും. വിഘ്‌നേഷ് ശിവന്‍ ആദ്യം 'എകെ 62' സംവിധാനം ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും സംവിധായകന്‍ സിനിമയില്‍ നിന്നും പിന്മാറി എന്നും റിപ്പോര്‍ട്ടുകളുണ്ട്.