നടി പ്രവീണ വീണ്ടും അമ്മയാകുന്നു?; നാല്പതിൽ ഒരു ചെറിയ വളക്കാപ്പ് എന്ന് താരം!

പ്രവീണ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തുമ്പി ഏബ്രഹാം| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2019 (15:32 IST)
സിനിമ - സീരിയൽ നടിയായ നടി അമ്മയാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രവീണ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നാൽപ്പതിൽ ഒരു ചെറിയ വളക്കാപ്പ് എന്ന ക്യാപ്‌ഷനിലാണ് താരം ചിത്രം പങ്ക് വച്ചത്. അതേസമയം, ഏതെങ്കിലും സിനിമയുടെയോ, സീരിയലിന്റെയോ പ്രമോഷന്റെ ഭാഗമായിട്ടാകും ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് ചില ആളുകൾ സംശയം പ്രകടിപ്പിക്കുന്നത്.

അതേസമയം വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്നന്റ് ആകുമ്പോൾ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കുന്നുണ്ട്. 13 വർഷത്തിലേറെയായി കലാരംഗത്ത് പ്രവീണ സജീവമാണ്. നിരവധി ചലചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും താരം അഭിനയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :