‘അതെ പ്രണയത്തിലാണ്’; കാമുകന്റെ പേര് വെളിപ്പെടുത്തി ആമിർ ഖാന്റെ മകൾ ഇറ

സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് തന്റെ കാമുകനെന്ന് പറയുകയാണ് താര പുത്രി.

Last Modified വെള്ളി, 14 ജൂണ്‍ 2019 (12:08 IST)
കുറച്ച് കാലങ്ങളായി ബോളിവുഡ് താരം ആമിർ ഖാന്റെ മകളുടെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഇപ്പോഴിതാ എല്ലാ ഗോസിപ്പുകൾക്കും വിരാമമിടുകയാണ് ഖാൻ. സംഗീത സംവിധായകനായ മിഷാല്‍ കിര്‍പലാനിയാണ് തന്റെ കാമുകനെന്ന് പറയുകയാണ് താര പുത്രി. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് ഇറ താന്‍ പ്രണയത്തിലാണെന്ന വിവരം വെളിപ്പെടുത്തിയത്.

ഇറ,നിങ്ങൾ ആരെങ്കിലുമായി ഡേറ്റിങിൽ ആണോ എന്നായിരുന്നു ആരാധികയുടെ ചോദ്യം. ഇതിനു മറുപടിയായി മിഷാലിന്റെ പേരാണ് ഇറ കുറിച്ചത്. ഇതിനു പുറമെ മിഷാലിനെ ആലിംഗനം ചെയ്തുനിൽക്കുന്നൊരു ചിത്രവും പങ്കുവച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :