മമ്മൂട്ടി പറഞ്ഞത് നുണയോ? ഗ്രേറ്റ്ഫാദറിന്‍റെ വിജയത്തില്‍ ആര്‍ക്കാണ് സംശയം?

BIJU| Last Updated: ബുധന്‍, 5 ഏപ്രില്‍ 2017 (16:24 IST)
ഒരു വിഷയത്തില്‍ കൃത്യമായ വിവരം ഇല്ല എങ്കില്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്ന ആളല്ല മമ്മൂട്ടി. അദ്ദേഹം ഒരു വിഷയത്തേക്കുറിച്ച് പ്രതികരിക്കുമ്പോള്‍ ആ വിഷയത്തേക്കുറിച്ച് ആഴത്തില്‍ പഠനം നടത്തിയ ശേഷം മാത്രം പ്രതികരിക്കുന്ന ആളാണ്. മലയാളികള്‍ക്കെല്ലാം അറിയുന്ന ഒരു വസ്തുതയാണത്.

പുതിയ സിനിമയായ ഗ്രേറ്റ്ഫാദര്‍ നാലുദിവസം കൊണ്ട് 20 കോടി കളക്ഷന്‍ എന്ന നാഴികക്കല്ല് പിന്നിട്ട വിവരം കണക്കുകളുടെ അടിസ്ഥാനത്തില്‍ നേരത്തേ തന്നെ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുള്ളതാണ്. പിന്നീട് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ആര്യയും പൃഥ്വിരാജും ഷാജി നടേശനുമെല്ലാം ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിരുന്നു.

ചിത്രം ഏറ്റവും വേഗത്തില്‍ 20 കോടി കടന്ന വിവരം മനസിലാക്കിയ മമ്മൂട്ടി അതിന്‍റെ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം കള്ളമാണെന്ന രീതിയിലാണ് ഇപ്പോള്‍ ആരോപണങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്തുവരുന്നത്.

മലയാളികള്‍ക്ക് മമ്മൂട്ടിയെ അറിയാമെന്നും കള്ളക്കണക്കുകള്‍ക്ക് മുകളില്‍ കെട്ടിപ്പടുത്തതല്ല അദ്ദേഹത്തിന്‍റെ നാലുപതിറ്റാണ്ടോളമായി തുടരുന്ന അഭിനയ സാമ്രാജ്യമെന്നും മാത്രമേ ഇതിന് ജനങ്ങള്‍ മറുപടി നല്‍കുകയുള്ളൂ.

എന്തായാലും ഇപ്പോള്‍ ദി ഗ്രേറ്റ്ഫാദര്‍ 30 കോടി കളക്ഷന്‍ എന്ന നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. നല്ല സിനിമകളെ സ്നേഹിക്കുന്നവര്‍ക്ക് അഭിമാനമുഹൂര്‍ത്തമാണ് സമാഗതമായിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :