രാത്രിയില്‍ 'പ്രേത നൈറ്റി, പകലില്‍ കണ്ടപ്പോള്‍ ആളുകള്‍ക്ക് ചിരി, വൈറലായി വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 ഓഗസ്റ്റ് 2023 (14:43 IST)
സോഷ്യല്‍ മീഡിയയുടെ ലോകത്ത് ഇപ്പോള്‍ ഒരു പ്രേത നൈറ്റി ആണ് താരം. കാര്യം നിസ്സാരം അനിരുദ്ധ ജോഷി എന്ന ട്വിറ്റര്‍ ഉപയോക്താവ് ഒരു വീഡിയോ പങ്കുവെച്ചു. തന്റെ ഫ്‌ലാറ്റിന് എതിര്‍വശത്തുള്ള മറ്റൊരു ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലുള്ള കാഴ്ചയാണ് വീഡിയോയില്‍ ഉള്ളത്.

പകല്‍ വെളിച്ചത്തില്‍ ഒരു നൈറ്റി കാറ്റത്ത് ആടുന്നതാണ് കാണുന്നത്. എന്നാല്‍ രാത്രിയില്‍ ഇതേ കാഴ്ച നിലാ വെളിച്ചത്തില്‍ കണ്ട ഒരു സ്ത്രീ തന്റെ അനുഭവം പങ്കുവയ്ക്കുന്നതാണ് വീഡിയോയില്‍. രാത്രിയില്‍ പേടിപ്പിച്ച കാര്യം പകല്‍ വെളിച്ചത്തില്‍ നിസ്സാരം. അനുഭവ വിവരം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ ട്വിറ്ററില്‍ വൈറലായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :