കുരുത്തോല പെരുന്നാള്‍

പീസിയന്‍

WEBDUNIA|
ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഭക്ത്യാദരപൂര്‍വ്വം കുരുത്തോല പെരുന്നാള്‍ ആഘോഷിക്കുന്നു. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ഓശാന ഞായര്‍ - കുരുത്തോല പെരുന്നാള്‍ എന്നാണറിയപ്പെടുന്നത്.

കരുശുമരണത്തിന്‍റെ അഞ്ചു നാള്‍മുമ്പ് യേശുക്രിസ്തു വിജയശ്രീലാളിതനായി ജറുസലേം നഗരത്തില്‍ പ്രവേശിച്ചതിന്‍റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണ് കുരുത്തോല പെരുന്നാള്‍. ദൈവത്തിന് മഹത്വം എന്നാണ് ഓശാനയുടെ അര്‍ത്ഥം. ജറുസലേമിന്‍റെ കവാടം യേശുവിനായി തുറന്നതിന്‍റെ പ്രതീകാത്മകമായ ചടങ്ങുകള്‍ പള്ളികളില്‍ നടക്കുന്നു.

ഓശാന ഞായറിന് പള്ളിയിലെത്തുന്നവര്‍ക്ക് പുരോഹിതന്‍ കുരുത്തോലക്കണ്ണി നല്‍കുന്നു. കുര്‍ബാന കൈക്കൊള്ളുന്നത് കൈയില്‍ കുരുത്തോലയേന്തിയാണ്. ഹോസാനാ എന്നാലോപിച്ചുകൊണ്ട് പള്ളിപ്രദക്ഷിണവും നടക്കുന്നു.വീട്ടിലേക്ക് പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു.

ആഷ് വെന്നസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന് തലേ കൊല്ലത്തെ കുരുത്തോല കാണിച്ച് ചാരമാക്കുന്നു. ആ ചാരം നെറ്റിയിലണിയുന്നു. ഈ ആചാരങ്ങള്‍ക്ക് കേരളത്തിലെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ചെറിയ മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ട്.

അതാത് ദിവസത്തെ നോമ്പിന് വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റര്‍ ആഘോഷം വരുന്നത്. കുരുത്തോലപ്പെരുന്നാല്‍ മലയാളത്തിന്‍റെ മണമുള്ള പെരുന്നാളാണ്. ഒലിവിലയ്ക്ക് പകരം വിശ്വാസികള്‍ കുരുത്തോലയേന്താന്‍ തയ്യാറായത് സാംസ്കാരിക സമന്വയത്തിന്‍റെ വിശ്വാസ, ആചാരങ്ങള്‍ തദ്ദേശീയമയി മാറുന്നതിന്‍റെ ഉദാഹരണമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :