ജനപ്രിയനായ സി.എച്ച്

ജനനം 1927 ജൂലായ് 15, മരണം:1983 സെപ്തംബര്‍ 28

CH Muhammad Koya- former Kerala CM
PRDPRD
കൈവച്ച മേഖലകളിലെല്ലാം ഒന്നാമനായി കഴിവു തെളിയിച്ച സാധാരണക്കാരനാണ് സി.എച്ച് മുഹമ്മദ് കോയ എന്ന ചെറിയങ്കണ്ടി മുഹമ്മദ് കോയ. 1983 സെപ്തംബര്‍ 28 ന് ഹൈദരാബാദില്‍ അദ്ദേഹം അന്തരിക്കുമ്പോള്‍ കേരളത്തിന്‍റെ ഉപമുഖ്യമന്ത്രിയായിരുന്നു.

അതിനു മുമ്പ് അദ്ദേഹം 1979 ല്‍ കേരളത്തിലെ മുഖ്യമന്ത്രിയായി അല്‍പ ദിവസം പ്രവര്‍ത്തിച്ചു. കേരളത്തിലെ ഏറ്റവും ആദ്യത്തെ മുസ്ളീം മുഖ്യമന്ത്രി അദ്ദേഹമായിരുന്നു.

ആദരണീയനായ ജനനേതാവ്, കഴിവുറ്റ ഭരണാധികാരി, കൃതഹസ്തനായ പത്രപ്രവര്‍ത്തകന്‍, ഉന്നതനായ എഴുത്തുകാരന്‍, വശ്യവചസ്സായ പ്രഭാഷകന്‍, അങ്ങനെ എല്ലാ രംഗത്തും സി.എച്ച് കഴിവു തെളിയിച്ച് ഒന്നാമനായി.

കോഴിക്കോട് ജില്ലയിലെ അത്തോളിയെന്ന കൊച്ചു ഗ്രാമമാണ് സി.എച്ചിന്‍റെ ജന്മദേശം. 1927 ജൂലൈ 15 ന് പയമ്പുനത്തില്‍ ആലി മുസലിയര്‍ എന്ന യുനാനി നാട്ടുവൈദ്യന്‍റെ മകനായി ജനിച്ചു.

കോഴിക്കോട്ടെ പൊതുരംഗത്ത് പ്രവര്‍ത്തിച്ചുപോന്ന അദ്ദേഹം ചന്ദ്രിക ദിനപ്പത്രത്തിന്‍റെ പത്രാധിപരായിരുന്നു. 1952 ല്‍ കോഴിക്കോട്ടെ നഗരസഭയിലേക്ക് തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ അദ്ദേഹത്തിന്‍റെ ദീര്‍ഘമായ പൊതുജീവിതത്തിന് തുടക്കമാവുകയായിരുന്നു.

1957 ല്‍ അദ്ദേഹം നിയമസഭയിലെത്തി. പിന്നെ തുടര്‍ച്ചയായി മരണം വരെ അദ്ദേഹത്തിന്‍റെ ശബ്ദം കേരള നിയമസഭയില്‍ മുഴങ്ങിക്കേട്ടു.

ഇടയ്ക്ക് അല്‍പകാലം മാത്രം അദ്ദേഹം പാര്‍ലമെന്‍റംഗമായി മാറി നിന്നത് ഒഴിച്ചാല്‍ സി.എച്ച് കേരള രാഷ് ട്രീയത്തിലെ സജീവ വ്യക്തിത്വമായിരുന്നു.

പ്രതിപക്ഷത്തായാലും ഭരനപക്ഷത്തായാലും സി.എച്ചിന്‍റെ ശബ്ദം ആരും ശ്രദ്ധിച്ചിരുന്നു. ഭരണപക്ഷത്തിരുന്നപ്പോള്‍ അദ്ദേഹം ഏതാണ്ട് എല്ലാ വകുപ്പുകളും പല തവണയായി കൈയാളിയിരുന്നു.

1961 ല്‍ രാഷ്ട്രീയ ഗുരുവായ സീതിസാഹിബിന്‍റെ നിര്യാണത്തെ തുടര്‍ന്ന് സി.എച്ച് നിയമസഭാ സ്പീക്കറായി. അന്ന് സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലായിരുന്നു സി.എച്ച് ഏറ്റവുമേറെ ശൃദ്ധേയനായത്. ഏറ്റവും കൂടുതല്‍ കാലം അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആഭ്യന്തരം, വിനോദസഞ്ചാരം, റവന്യൂ, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പുകളിലും അദ്ദേഹം മന്ത്രിയായിരുന്നു.

കേരളത്തിലെ പുതിയ സര്‍വകലാശാലകള്‍ സി.എച്ചിന്‍റെ കാലത്തുണ്ടായതാണ്. പ്രത്യേകിച്ഛ് കാലിക്കറ്റ് സര്‍വകലാശാല.

വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം വിവിധ ആനുകൂല്യങ്ങള്‍ നല്‍കി. അദ്യാപകര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കി. പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കാന്‍ മുന്‍ കൈയെടുത്തതും സി.എച്ചായിരുന്നു.
Ch  muhammad koya
FILEFILE


അടിയുറച്ച ലീഗുകാരനായിരുന്നിട്ടും സി.എച്ച് എല്ലാവര്‍ക്കും സമ്മതനായ നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ സമീപനങ്ങളില്‍ സാമുദായികമോ രാഷ് ട്രീയമോ ആയ ഒരു താᅲര്യങ്ങളും കടന്നുവന്നിരുന്നില്ല.

മൃദുഭാഷിയും വിനയാന്വിതനുമായിട്ടാണ് എല്ലാവരും സി.എച്ചിനെ ഓര്‍ക്കുക എങ്കിലും വേണ്ടപ്പോള്‍ കടുത്ത വിമര്‍ശനങ്ങളുടെ കൂരമ്പെയ്യാന്‍ സി.എച്ച് മടിച്ചിരുന്നില്ല.

പാവപ്പെട്ടവരില്‍ പാവപ്പെട്ടവനായി ജനിച്ച് കേരളത്തിന്‍റെ മുഖ്യമന്ത്രി പദം വരെയെത്തിയ സി.എച്ചിന്‍റെ ജീവിതഗാഥ ഒരു പാഠപുസ്തകമാണ്.

മുന്‍ മന്ത്രി ഡോ.എം.കെ.മുനീര്‍ അച്ഛന്‍റെ കാലടികള്‍ പിന്തുടര്‍ന്ന് ലീഗ് നേതാവും കേരള മന്ത്രിസഭാംഗവുമായിരുന്നു.


WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് ...

ലോസ് ആഞ്ചലസിലെ കാട്ടുതീ; അമേരിക്കയില്‍ അണുബോംബ് ഇട്ടതിന് സമാനമെന്ന് എമര്‍ജന്‍സി മേധാവി
ലോസ് ആഞ്ചലസിലെ കാട്ടുതീ വരുത്തിയ നാശനഷ്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ അമേരിക്കയില്‍ അണുബോംബ് ...

കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും; ഡല്‍ഹിയില്‍ ...

കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും; ഡല്‍ഹിയില്‍ നൂറോളം വിമാനങ്ങള്‍ വൈകി
കനത്ത മൂടല്‍മഞ്ഞും അന്തരീക്ഷ മലിനീകരണവും മൂലം ഡല്‍ഹിയില്‍ നൂറോളം വിമാനങ്ങള്‍ വൈകി. ഡല്‍ഹി ...

മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ്; ...

മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ്; കോഴിക്കോട് യുവാവ് ഗുരുതരാവസ്ഥയില്‍
മദ്യപിക്കാന്‍ സുഹൃത്ത് കൊണ്ടുവന്നത് എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ...

ഭാവഗായകന്‍ ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെയും ഹൃദയത്തെ ...

ഭാവഗായകന്‍ ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെയും ഹൃദയത്തെ സ്പര്‍ശിക്കും: പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി
ഭാവഗായകന്‍ ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെയും ഹൃദയത്തെ സ്പര്‍ശിക്കുമെന്ന് പ്രധാനമന്ത്രി ...

Boby Chemmanur: 'ഇനിയെങ്കിലും വാക്കുകള്‍ സൂക്ഷിച്ചു ...

Boby Chemmanur: 'ഇനിയെങ്കിലും വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കുക'; പൊലീസിന്റെ 'ലോക്കില്‍' ബോബി അസ്വസ്ഥന്‍
ഒരു രാത്രി മുഴുവന്‍ ബോബിക്ക് പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടി വന്നു. അപ്പോഴും റിമാന്‍ഡ് ...