ടി.രാമലിംഗം പിള്ള- മലയാളത്തിനു ഒരിക്കലും മറക്കാന്‍ പറ്റാത്ത പേരാണിത്.
മലയാള ശൈലീ നിഘണ്ടു, ഇംഗ്ലീഷ്- ഇംഗ്ലീഷ്- മലയാളം നിഘണ്ടു എന്നിവയുടെ കര്‍ത്താവ് എന്ന കാര്യം മാത്രം മതി അദ്ദേഹത്തിന്‍റെ പ്രാധാന്യം അറിയാന്‍. ഈ മഹാ പണ്ഡിതനെ, വിവര്‍ത്തകനെ നാം മറന്നു തുടങ്ങിയിരിക്കുന്നു.
രാമലിംഗം പിള്ളയുടെ നാല്പതാം ചരമ വാര്‍ഷികമാണ് 2008 ആഗസ്റ്റ് 1ന്.1968 ലാണ് രാമലിംഗം പിള്ള അന്തരിച്ചത്.88 വയസ്സില്‍.
അപ്പോഴും അദ്ദേഹം ഗ്രന്ഥ രചനയില്‍ ആയിരുന്നു. ഇംഗ്ലീഷിലെ ഇഡിയങ്ങളും ഫ്രേസുകളും അവയുടെ അര്‍ഥവും മലയാളത്തിലെ സമാനവാക്കുകളും സംബന്ധിച്ച് പുസ്തകം എഴുതുന്നതിനിടെയായിരുന്നു അന്ത്യം.
തിരുവനന്തപുരത്തെ പുരാതനമായ തമിഴ് കുടുംബത്തില്‍ 1880 ഫെബ്രുവരി 22ന് ആയിരുന്നു രാമലിംഗം പിള്ളയുടെ ജനനം. സര്‍ക്കാര്‍ ജ്യോത്സ്യനും സംസ്കൃത വിദ്വാനുമായിരുന്ന സ്ഥാണു പിള്ളയായിരുന്നു അച്ഛന്‍.
സംസ്കൃതവും തമിഴുമായിരുന്നു ആദ്യം പഠിച്ചത്. 1904 ല്‍ ബി എ പാസ്സയൌഇടന്‍ സെക്രട്ടേറിയറ്റില്‍ ജോലിക്കു ചേര്‍ന്നു. പിന്നീട് 10 കൊല്ലം കഴിഞ്ഞാണ് മലയാളത്തില്‍ എം എ ബിരുദം നേടുന്നത്.