1888ല്‍ ക്ളാരാ ബ്രയന്‍റിനെ ഫോഡ് വിവാഹം കഴിച്ചു. 1891ല്‍ എഡിസണ്‍ ഇല്ല്യൂമിനേറ്ററിംഗ് കമ്പനിയില്‍ എഞ്ചിനീയറായി ചേര്‍ന്ന ഫോഡ് രണ്ടു വര്‍ഷത്തിനകം കമ്പനിയുടെ ചീഫ് എഞ്ചിനീയറായി ഉയര്‍ന്നു. 1896ല്‍ സ്വയം പ്രവര്‍ത്തിക്കുന്ന ക്വാഡര്‍ സൈക്കിള്‍ യന്ത്രം ഫോഡ് പരീക്ഷിച്ചു.
കുറെ നിക്ഷേപകരെ ചേര്‍ത്ത് ഡിറ്ററോയിറ്റ് ആട്ടോമൊബൈല്‍ കമ്പനി തുടങ്ങിയ ഫോഡിന് തുടക്കം തന്നെ വിജയമായിരുന്നു. കാറോട്ട കമ്പക്കാരനായ ഫോഡ് ഹെന്‍ട്രി ഫോഡ് കമ്പനി എന്ന പേരില്‍ മറ്റൊരു കമ്പനി കൂടി തുടങ്ങി.
1903ല്‍ കുറെനാള്‍ കൂടി നിക്ഷേപകരെ ചേര്‍ത്ത് 28,000 ഡോളര്‍ മൂലധനത്തില്‍ ഫോഡ് മോട്ടോര്‍ കമ്പനി രൂപീകരിച്ചു. വേഗതയില്‍ പുതിയ റെക്കോഡിട്ട ഫോഡിന്‍റെ പുതിയ മോഡല്‍ 999 പൂര്‍ണ വിജയം കണ്ടു.
1913ല്‍ പുറത്തിറക്കിയ മോഡല്‍ ടി.എസ് വില്പനയില്‍ ചലനം സൃഷ്ടിച്ചു. 1918ല്‍ അമേരിക്കയിലെ കാറുകളില്‍ പകുതിയിലധികം ടി.എസ്. മോഡലിന്‍റേതായിരുന്നു. 15 ദശലക്ഷം കാറുകളാണ് ഈ മോഡലില്‍ ലോകമെങ്ങും വിറ്റു പോയത്. 1920 കളുടെ ഒടുവിലെത്തിയതോടെ ഫോഡ് വിപണി പിടിച്ചു.