ഇന്‍സ്റ്റഗ്രാമില്‍ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

ഇന്‍സ്റ്റഗ്രാമില്‍ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു

 friends suicide , police , instagram , കൗമാരക്കാര്‍ , പൊലീസ് , ആത്മഹത്യ , വിദ്യാര്‍ഥി
കല്‍പ്പറ്റ| jibin| Last Modified ശനി, 3 നവം‌ബര്‍ 2018 (12:28 IST)
ഇന്‍സ്റ്റഗ്രാമില്‍ മരണത്തെക്കുറിച്ചു പോസ്റ്റിട്ട ശേഷം വയനാട്ടില്‍ സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ സമാനമായ രീതിയില്‍ ചെയ്തു. കൗമാരക്കാരായ ഇരുവരും തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

മാനസിക പിരിമുറക്കം വിദ്യാര്‍ഥികളില്‍ അനുഭവപ്പെട്ടിരുന്നതായി ഇവരുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. ഇത്തരം ചിത്രങ്ങളും കുറിപ്പുകളുമാണ് ഇവര്‍ പങ്കുവച്ചിരുന്നത്. ഏകാന്തതയും മരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരുന്നു ഇവര്‍ പ്രധാനമായും ഷെയര്‍ ചെയ്‌തിരുന്നത്.

മരിക്കുന്നതിന് മുമ്പായി സുഹൃത്തുക്കള്‍ക്ക് ഇരുവരും വിരുന്ന് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, സംഭവമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ രംഗത്തുവന്നു.

വിദ്യാര്‍ഥികളുടെ മരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ച പൊലീസ് വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ സമൂഹമാധ്യമങ്ങള്‍ക്കുള്ള സ്വാധീനവും
അന്വേഷിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :