യുപിയില്‍ ഡോക്‍ടറെ കാണാനെത്തിയ ഗര്‍ഭിണി കൂട്ടമാനഭംഗത്തിനിരയായി

യുപിയില്‍ ഡോക്‍ടറെ കാണാനെത്തിയ ഗര്‍ഭിണി കൂട്ടമാനഭംഗത്തിനിരയായി

Pregnant woman , rape , Uttar Pradesh , police , gang rape , rape case , ഗർഭിണി , യുവതി , എസ്പി കെകെ ഗേലോട്ട് , കൂട്ടമാനഭംഗം , പൊലീസ് , പീഡനം
ലക്‍നൌ| jibin| Last Modified ഞായര്‍, 15 ഏപ്രില്‍ 2018 (14:43 IST)
പീഡനങ്ങള്‍ തുടര്‍ക്കഥയായ മുഖ്യമന്ത്രി യോദി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ഗർഭിണിയായ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ മോഹൻലാൽ ഗഞ്ചിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ എത്തിയ 35കാരിക്കാണ് ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നത്.

യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞെന്നും
ഉടന്‍ പിടുകൂടുമെന്ന് എസ്പി കെകെ ഗേലോട്ട് വ്യക്തമാക്കി.

വെള്ളിയാഴ്‌ച രാവിലെയാണ് യുവതിക്ക് നേര്‍ക്ക് അതിക്രമം ഉണ്ടായത്. ഗ്രാമത്തിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ ഡോക്ടറെ കാണാനെത്തിയ യുവതിയെ നാലംഗ സംഘം ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചുകൊണ്ടുപോയി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു.

യുവതിയുടെ കരച്ചില്‍ കേട്ട് എത്തിയ സമീപവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :