ഡെത്ത് ഓവറുകളിൽ കളി തിരിയ്ക്കാൻ കോലിയെത്തിയേക്കും, സൂചന നൽകി ഇന്ത്യൻ ബൗളിംഗ് കോച്ച്

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 നവം‌ബര്‍ 2023 (19:27 IST)
വരാനിരിക്കുന്ന ലോകകപ്പിലെ നിര്‍ണായമകമായ മത്സരങ്ങളിലും വിരാട് കോലിയെ കൊണ്ട് പന്തെറിയിപ്പിച്ചേക്കുമെന്ന സൂചന നല്‍കി ഇന്ത്യന്‍ ബൗളിംഗ് കോച്ച് പരാസ് മാംബ്രെ. നെതര്‍ലന്‍ഡ്‌സിനെതിരെ ബൗള്‍ ചെയ്ത കോലി മത്സരത്തില്‍ ഒരു വിക്കറ്റ് നേടിയിരുന്നു. ഇതിനെയും കോച്ച് പ്രശംസിച്ചു.

വിരാടിന്റെ വിക്കറ്റ് മികച്ച ഒന്നായിരുന്നു. അവന്‍ ഫൈന്‍ ലെഗ് അല്‍പ്പം അഡ്ജ്സ്റ്റ് ചെയ്യുന്നത് എനിക്ക് കാണാമായിരുന്നു. താന്‍ എവിടെയ്ക്കാണ് എറിയുന്നതെന്ന് കോലി കെ എല്‍ രാഹുലിന് സൂചന നല്‍കി. മത്സരശേഷം കോലിയെ എങ്ങനെ ഉപയോഗിക്കാമെന്ന് ഞാന്‍ രോഹിത്തുമായി സംസാരിച്ചു. പുതിയ പന്ത് സ്വിംഗ് ചെയ്യാന്‍ കോലിക്ക് സാധിക്കും. പവര്‍പ്ലേയില്‍ അത് ഉപയോഗിക്കാനാകും. ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ മാനേജ്‌മെന്റ് കോലിയെ പ്രേരിപ്പിക്കുമെന്നും കോച്ച് കൂട്ടിചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :