ഹൈദരാബാദ്|
JOYS JOY|
Last Modified ഞായര്‍, 3 മെയ് 2015 (10:01 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ശനിയാഴ്ച ഹൈദരബാദില്‍ നടന്ന ഐ പി എല്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 22 റണ്‍സിന് കിംഗ്‌സിനെ പരാജയപ്പെടുത്തി.
ടോസ് നേടിയ ചെന്നൈ, ഹൈദരാബാദിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ഹൈദരാബാദ് മുന്നോട്ടുവെച്ച 193 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.
33 റണ്‍സെടുത്ത് പുറത്തായ ഫാഫ് ഡുപ്ലസിസാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് സ്കോറര്‍. ഡ്വെ്ന്‍ സ്മിത്ത് (21), ബ്രണ്ടന്‍ മക്കല്ലം (12), സുരേഷ് റെയ്ന (23), ധോണി (20), പവന്‍ നേഗി (15) എന്നിവര്‍ പുറത്തായി. ഏഴാം വിക്കറ്റില്‍ പുറത്താകാതെ ബ്രാവോക്ക് 25റണ്‍സും ജദേജ 14 റണസും നേടിയെങ്കിലും
വിജയം ചെന്നൈയെ കടാക്ഷിച്ചില്ല.
നേരത്തെ, 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്‌ടത്തിലാണ് ഹൈദരബാദ് 192 റണ്‍സ് നേടിയത്. 28 പന്തില്‍ 61റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായ ശേഷം ഓയിന്‍ മോര്‍ഗന്റെ നേതൃത്വത്തിലാണ് ഹൈദരാബാദ് സ്കോര്‍ ഉയര്‍ത്തിയത്. 32 റണ്‍സുമായി മോര്‍ഗന്‍ പുറത്താകാതെ നിന്നു. ശിഖര്‍ ധവാന്‍ 37 റണ്‍സ് നേടി.