ഇംഗ്ലണ്ടിൽ മികച്ച ഇന്നിങ്സുകൾ കളിക്കണമെങ്കിൽ ബാറ്റ്സ്മാന്മാർ അവരുടെ ഈഗോയും മാറ്റിവെയ്‌ക്കണം: വിരാട് കോലി

അഭിറാം മനോഹർ| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (16:26 IST)
ഇംഗ്ലീഷ് സാഹചര്യത്തിൽ ബാറ്റ്‌സ്മാനെന്ന നിലയിൽ തിളങ്ങണമെങ്കിൽ സ്വന്തം ഈഗോ പോക്കറ്റിലിട്ട് ഇറങ്ങണമെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. മൂന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കണമെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ അവരുടെ ഈഗോ പോക്കറ്റിലിട്ട് തന്നെ ഇറങ്ങേണ്ടതായി വരും. കാരണം ഇംഗ്ലീഷ് സാഹചര്യങ്ങളിൽ 30-40 റൺസ് നേടിയാലും ബാറ്റ്സ്മാന് നിലയുറപ്പിച്ചുവെന്ന വിശ്വാസത്തിൽ അയാളുടെ ഷോട്ടുകൾ കളിക്കാനാവില്ല. ഏത് രീതിയില്‍ ബാറ്റ് ചെയ്‌തോ അതേ രീതി തന്നെ അടുത്ത 30 റണ്‍സിലും പിന്നീടും തുടരേണ്ടിവരും. എന്നാല്‍ മാത്രമെ ഇംഗ്ലണ്ടില്‍ തിളങ്ങാനാവു. കോലി പറഞ്ഞു.

അതേസമയം കോലിക്ക് പരമ്പരയിൽ ഇതുവരെയും തന്റെ ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റുകളിലും ചെറിയ സ്കോറിനാണ് താരം പുറത്തായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :