ഇസ്‌ലാമാബാദ്|
jibin|
Last Updated:
വെള്ളി, 26 ഓഗസ്റ്റ് 2016 (14:44 IST)
ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച് സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്ന പാകിസ്ഥാന്‍ യുവതാരം സാമി അസ്ലം ഇന്ത്യന്‍ താരങ്ങളോടുള്ള സ്‌നേഹം വെളിപ്പെടുത്തുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരത്തില്‍ മാത്രം കളിച്ചതിന്റെ അനുഭവം പങ്കുവയ്‌ക്കുന്നതിനിടെയാണ് പാക് താരം പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
മൂന്നാം ടെസ്‌റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഇംഗ്ലണ്ട് പേസര്‍മാരായ ജയിംസ് ആന്‍ഡേഴ്‌സണും , സ്റ്റുവര്‍ട്ടും ബ്രോഡും എന്നെ തുറിച്ചു നോക്കുകയും നീരസം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ആ സമയം എന്റെ മനസിലേക്ക് എത്തിയ രണ്ടു മുഖങ്ങള്‍ ഇംഗ്ലീഷ് താരങ്ങളായ അലിസ്റ്റര്‍ കുക്കും, ജോറൂട്ടുമാണ്. ഇവര്‍ എങ്ങനെ ബാറ്റ് ചെയ്യുന്നുവെന്നും സ്‌കോര്‍ നേടുന്നുവെന്നും നേരത്തെ ഞാന്‍ മനസിലാക്കിയിരുന്നുവെന്നും അസ്‌ലം പറയുന്നു.
ഈ അവസരത്തില്‍ വിരാട് കോഹ്‌ലിയേയും ഞാന്‍ ഓര്‍ത്തുപോയി. മാനസിക ശക്തിയാണ് കോഹ്‌ലിക്കും കുക്കിനും റൂട്ടിനുമുള്ളത്. കരുത്തുള്ള ബാറ്റ്‌സ്‌മാനാണ് കോഹ്‌ലി. അദ്ദേഹത്തിന്റെ 10 ഇന്നിംഗ്‌സുകളില്‍ 8-9തോ മത്സരത്തില്‍ അദ്ദേഹം വിജയകരമായി കളിച്ചിട്ടുണ്ടാകും. അതിനാല്‍ ഞാന്‍ ഏറെ ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുണ്ട് കോഹ്‌ലിയേ എന്നും പാക് താരം വ്യക്തമാക്കി.
ക്രിക്കറ്റില്‍ ഏറെ പഠിക്കാനുള്ളത് സച്ചിനില്‍ നിന്നാണ്. അദ്ദേഹം ഓരോ കളിയിലും പുതുമയും വ്യത്യസ്ഥതയും കൊണ്ടുവരുകയും അതില്‍ വിജയിക്കുകയും ചെയ്യും. അതിനാല്‍ ഞാന്‍ ഏറെ ബഹുമാനിക്കുന്ന താരമാണ് സച്ചിനെന്നും പാക് പാഷണ്‍ ഡോട്ട് നെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അസ്ലം പറയുന്നു.