ലണ്ടന്‍ തെരുവുകളില്‍ ആ പാവം ഒറ്റയ്ക്കായിരുന്നു; റോഡ് ക്രോസ് ചെയ്യാന്‍ നില്‍ക്കുന്ന കോലിയുടെ വീഡിയോ

കുടുംബസമേതം ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം

Virat Kohli in London Street
രേണുക വേണു| Last Updated: വെള്ളി, 16 ഓഗസ്റ്റ് 2024 (10:14 IST)
Virat Kohli in London Street

ലോകം മുഴുവന്‍ ആരാധകരുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരമാണ് വിരാട് കോലി. അവധിക്കാലം ആഘോഷിക്കാന്‍ ഏത് വിദേശ രാജ്യത്ത് പോയാലും കോലിക്കു പിന്നാലെ ആരാധകരും പാപ്പരാസികളും ഉണ്ടാകും. ഇപ്പോള്‍ ഇതാ ലണ്ടനില്‍ നിന്നുള്ള കോലിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കുടുംബസമേതം ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. ലണ്ടനിലെ തെരുവില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന കോലിയുടെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റോഡ് ക്രോസ് ചെയ്യാന്‍ കോലി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. കോലിയുടെ ആരാധകനാണ് വീഡിയോ പകര്‍ത്തിയത്.



ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കു ശേഷമാണ് കോലി ലണ്ടനില്‍ എത്തിയത്. ജീവിതപങ്കാളിയും ബോളിവുഡ് നടിയുമായ അനുഷ്‌കയും മകന്‍ അകായിയും കോലിക്കൊപ്പം ലണ്ടനില്‍ ഉണ്ട്. ലണ്ടനിലെ യൂണിയന്‍ ചാപ്പലിനു മുന്നില്‍ കോലി കുടുംബസമേതം നില്‍ക്കുന്ന ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

ലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 19.33 ശരാശരിയില്‍ വെറും 58 റണ്‍സാണ് കോലി നേടിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :