വലിയ സിക്‌സുകള്‍ അടിക്കാനുള്ള കൈക്കരുത്ത് തനിക്കില്ല; മുസ്തഫിസുറിനെ അടിച്ചുപരത്തും- കോഹ്‌ലി

 ട്വന്റി-20 ലോകകപ്പ് , വിരാട് കോഹ്‌ലി , മുസ്തഫിസുര്‍ , ഏഷ്യ കപ്പ് ക്രിക്കറ്റ്
മിര്‍പുര്‍| jibin| Last Modified ബുധന്‍, 24 ഫെബ്രുവരി 2016 (11:45 IST)
ഏഷ്യ കപ്പിന് ഇന്ന് തുടക്കം കുറിക്കുകയും ട്വന്റി-20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രവും ബാക്കിയുമിരിക്കെ തന്റെ കുറവുകള്‍ എന്താണെന്ന് വ്യക്തമാക്കി വിരാട് കോഹ്‌ലി രംഗത്ത്. വലിയ സിക്‌സുകള്‍ അടിക്കാനുള്ള കരുത്ത് തനിക്കില്ലാത്തതിനാല്‍ ആണ് ഫോറുകള്‍ കണ്ടെത്തുന്നത്. ഈ സാഹചര്യത്തില്‍ ട്വന്റി-20 കളിക്കാന്‍ തുടങ്ങിയ കാ‍ലത്തെ പല പദ്ധതികളും ഉപേക്ഷിക്കേണ്ടിവന്നതായും ഉപനായകന്‍ പറഞ്ഞു.


ആദ്യ പത്തു പന്തുകളില്‍ പത്തു റണ്‍സെടുത്തിട്ട് പിന്നെ തകര്‍ത്തടിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വമ്പന്‍ സിക്‍സറുകള്‍ നേടാന്‍ തനിക്ക് സാധിക്കില്ലെന്ന് മനസിലായതോടെ ഫോറുകള്‍ നേടുന്നതാണ് നല്ലതെന്ന് തോന്നി. സിക്‍സുകള്‍ നേടാനുള്ള കൈക്കരുത്ത് തനിക്കില്ലെന്നും കോഹ്‌ലി പറഞ്ഞു.

ബംഗ്ലാദേശ് പേസ് ബോളര്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നേരിടാന്‍ താന്‍ കാത്തിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യയെ തകര്‍ത്ത മികച്ച ബോളറാണ് അദ്ദേഹം. മത്സരത്തില്‍ വീറും വാശിയും സമ്മാനിക്കുന്ന ബോളറാണ് അദ്ദേഹം. അതിനാല്‍ അത്തരത്തിലൊരു താരത്തെ നേരിടുന്നതില്‍ എന്നും താന്‍ ഹരം കണ്ടെത്താറുണ്ട്. ഏഷ്യാ കപ്പിനു പിന്നാലെ ലോകകപ്പും വരുന്നതിനാല്‍ രണ്ടോ മൂന്നോ ടീമുകളെ എതിരാളികളായി കണ്ടല്ല ഇന്ത്യ കളിക്കുക. ട്വന്റി-20യിലെ അനിശ്ചിതത്വം എല്ലാ ടീമുകളെയും അപകടകാരികളാക്കുന്നുണ്ടെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :