പ്രശ്‌നങ്ങള്‍ അവസാനിച്ചു; വിന്‍ഡീസ് ട്വന്റി-20 ലോകകപ്പില്‍ കളിക്കും

ട്വന്റി-20 ലോകകപ്പ് , വെസ്‌റ്റ് ഇന്‍ഡീസ് , കിറോണ്‍ പൊള്ളാര്‍ഡ് , ലോകകപ്പ്
സെന്റ് ജോണ്‍സ്| jibin| Last Modified ചൊവ്വ, 16 ഫെബ്രുവരി 2016 (10:32 IST)
അടുത്തമാസം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ നിന്നു പിന്മാറുമെന്ന ഭീഷണിയില്‍നിന്നു വെസ്‌റ്റ് ഇന്‍ഡീസ് താരങ്ങള്‍ പിന്മാറി. ലോകകപ്പിനായി തെരഞ്ഞെടുത്ത 12 താരങ്ങളും പുതിയ കരാറില്‍ ഉപ്പിട്ടതോടെയാണ് പ്രശ്നം പരിഹരിച്ചത്.

അതേസമയം, ലോകകപ്പിനുള്ള ടീമില്‍ നിന്ന് വെടിക്കെട്ടുകാരനായ കിറോണ്‍ പൊള്ളാര്‍ഡും സ്‌പിന്നര്‍ സുനില്‍ നരെയ്‌നും പിന്‍‌മാറി. കാല്‍‌മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്നാണ് പൊള്ളാര്‍ഡ് പിന്മാറുന്നതെന്നാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കുന്നത്. അതേസമയം, ബോളിംഗ് ആക്ഷനില്‍ ഐസിസിയുടെ പരിശേധനകള്‍ നേരിടുന്നതാണ് നരെയ്‌ന് തിരിച്ചടിയായത്.

ടെസ്‌റ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഡാരെന്‍ ബ്രാവോയും ടീമില്‍ നിന്നു വിട്ടുനില്‍ക്കും. ഇവര്‍ക്ക് പകരമായി ഓള്‍റൌണ്ടര്‍ കാര്‍ലോസ് ബ്രേത്വൈറ്റ്, സ്പിന്നര്‍ ആഷ്ലി നേഴ്സ് എന്നിവര്‍ ടീമിനൊപ്പം ചേരും.

ലോകകപ്പില്‍ പങ്കെടുക്കുന്നതിനുള്ള പ്രതിഫലത്തില്‍
80 ശതമാനം കുറവുവരുത്തിയ പുതിയ കരാര്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് താരങ്ങള്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു. പുതിയ കരാറിനെതിരേ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള കത്ത് നായകന്‍ ഡാരന്‍ സമി ബോര്‍ഡിന് അയച്ചിരുന്നു ഇതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളിലാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :