കട്ടക്കലിപ്പില്‍ കോഹ്‌ലിയും - പെയ്‌നും; കൈയ്യാങ്കളിക്ക് മുമ്പേ ഇടപെട്ട് അമ്പയര്‍

കട്ടക്കലിപ്പില്‍ കോഹ്‌ലിയും - പെയ്‌നും; കൈയ്യാങ്കളിക്ക് മുമ്പേ ഇടപെട്ട് അമ്പയര്‍

 perth , virat kohli , team india , perth test , paine , വിരാട് കോഹ്‌ലി , ടിം പെയ്‌ന്‍ , ഓസ്‌ട്രേലിയ , ഇന്ത്യ ജെഫാനി
പെര്‍ത്ത്| jibin| Last Modified തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (14:23 IST)
ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പര ശാന്തമാകില്ലെന്ന സൂചന നല്‍കി ക്യാപ്‌റ്റന്മാര്‍ തമ്മില്‍ വാക്കേറ്റം. വിരാട് കോഹ്‌ലിയും ടിം പെയ്‌നും പരിസരം മറന്ന് പെരുമാറിയ സംഭവമാണിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

പെര്‍ത്ത് ടെസ്‌റ്റിന്റെ മൂന്നാം ദിവസം ചെറിയ തര്‍ക്കങ്ങള്‍ ഉണ്ടായതിനു പിന്നാലെ നാലാം ദിവസം കാര്യങ്ങള്‍ കൈവിടുകയായിരുന്നു. അമ്പയര്‍ ഗാരി ജെഫാനി ഇടപെട്ടാണ് പ്രശ്‌നം തണുപ്പിച്ചത്.

ഓസീസ് രണ്ടാം ഇന്നിംഗ്സിലെ 71മത് ഓവറിലാണ് സംഭവം. ഉസ്‌മാന്‍ ഖവാജയ്‌ക്കൊപ്പം ബാറ്റ് ചെയ്യുമ്പോഴാണ് കോഹ്‌ലി പെയ്‌നു നേര്‍ക്ക് പ്രകോപനവുമായി എത്തിയത്.

പതിവിനു വിപരീതമായി പെയ്‌ന്‍ തിരിച്ചടിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. ഇന്നലെ തോറ്റവരില്‍ ഒരാളായ നിങ്ങള്‍
എന്തുകൊണ്ടാണ് ഇന്ന് ഇത്ര കൂളാവുന്നതെന്നായിരുന്നു പെയ്‌നിന്റെ ചോദ്യം. ഇതോടെയാണ് ഓസീസ് നായകനെതിരെ വിരാട് തിരിഞ്ഞത്.

നായകന്മാര്‍ നേര്‍ക്കുനേര്‍ എത്തിയതോടെ അമ്പയര്‍ ജെഫാനി ഇരുവരെയും ശാസിച്ചു. ന്യായീകരണം നടത്താന്‍ ശ്രമിച്ച പെയ്‌നോട് നിങ്ങള്‍ ടീമിന്റെ ക്യാപ്റ്റനാണെന്ന ഓര്‍മ വേണമെന്നായിരുന്നു അമ്പയര്‍ പറയാതെ പറഞ്ഞത്. ശാന്തമായി കളിക്കാന്‍ കോഹ്‌ലിക്കും നിര്‍ദേശം നല്‍കി.

അതിനിടെ പെയ്‌നിന്റെ പെരുമാറ്റത്തില്‍ അനിഷ്‌ടം പ്രകടിപ്പിച്ച കോഹ്‌ലി സ്‌ക്വയര്‍ ലെഗ് അമ്പയറായ കുമാര്‍ ധര്‍മസേനയോട് പരാതി പറയുകയും ചെയ്‌തു.

മല്‍സരത്തിന്റെ മൂന്നാം ദിനം കോഹ്‌ലി നടത്തിയ പ്രസ്‌താവനയാണ് നാലാം ദിവസം ഓസീസ് ക്യാപ്‌റ്റനെ നാലാം ദിവസം ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്‌ച പെയ്‌നിനെ പുറത്താക്കാന്‍ ഇന്ത്യ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് നിഷേധിച്ചു. അമ്പയര്‍ ഈ ഔട്ട് നല്‍കിയിരുന്നുവെങ്കില്‍ പരമ്പര 2-0 ആയേനെ എന്ന് കോഹ്‌ലി പരാമര്‍ശം നടത്തി. എന്നാല്‍, അതിനു മുമ്പ് നിങ്ങൾ ഒന്നുകൂടി ബാറ്റു ചെയ്യണം വിരാട് എന്നായിരുന്നു പെയ്‌ന്‍ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :