ഷമിക്ക് പരുക്ക്: ധവാല്‍ കുല്‍ക്കര്‍ണി ടീമില്‍

  ശ്രീലങ്ക , ഏകദിന പരമ്പര ,  മുഹമ്മദ് ഷമി , ധവാല്‍ കുല്‍ക്കര്‍ണി
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (13:44 IST)
അടുത്തമാസം ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടീമില്‍ നിന്നും ഇന്ത്യയുടെ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കി. പകരം ധവാല്‍ കുല്‍ക്കര്‍ണിയെ ശ്രീലങ്കയ്ക്കെതിരായ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. നേരത്തെ പ്രഖ്യാപിച്ച ടീമില്‍ ഷാമി ഉള്‍പ്പെട്ടിരുന്നു, തുടര്‍ന്നാണ് ഷമിക്ക് പരുക്കേറ്റത്.

ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിലാണ് കുല്‍ക്കര്‍ണിയെ ഉള്‍പ്പെടുത്തിയത്. തുടര്‍ച്ചയായ മത്സരങ്ങള്‍ക്കാരണം നായകന്‍ ധോണിക്ക് വിശ്രമം നല്‍കി. പകരം വിരാട് കോ‌ഹ്‌ലിയാണ് ശ്രീലങ്കയ്ക്കെതിരെ ഇന്ത്യന്‍ ടീമിനെ നയിക്കുക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :