പരിക്ക്: ശ്രേയസ് അയ്യർക്ക് ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാവും

അഭിറാം മനോഹർ| Last Modified ബുധന്‍, 22 മാര്‍ച്ച് 2023 (13:54 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയായി ശ്രേയസ് അയ്യരുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിനിടെ പുറംവേദന അനുഭവപ്പെട്ട ശ്രേയസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ബിസിസിഐയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. താരത്തിന് പൂർണമായും അതിന് ശേഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.


ഒക്ടോബർ- നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും താരം കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. മൂന്നാം ഘട്ട പരിശോധനകൾക്ക് ശേഷം മുംബൈയിലെ ഡോക്ടറാണ് അയ്യർക്ക്ക് ശസ്ത്രക്രിയ നിർദേശിച്ചത്. ഇതോടെ താരത്തിന് കുറഞ്ഞത് അഞ്ച് മാസമെങ്കിലും വിശ്രമം ആവശ്യമായി വരും. ഇതോടെയാണ് ലോകകപ്പ് കളിക്കാനാകുമോ എന്ന കാര്യവും സംശയത്തിൻ്റെ നിഴലിലായിരിക്കുന്നത്. നേരത്തെ പരിക്ക് മൂലം മാറി നിൽക്കുന്ന ബുമ്രയുടെയും അപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിൻ്റെയും അസാന്നിദ്ധ്യത്തിൽ ശ്രേയസ് അയ്യരെ കൂടി നഷ്ടമാകുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :