ബാറ്റിങ്ങിലും ബൗളിങ്ങിലും ഞാന്‍ നല്ല പ്രകടനം നടത്തി; ടി 20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാത്തതില്‍ ശര്‍ദുലിന് നിരാശ

രേണുക വേണു| Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (19:56 IST)

ടി 20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡില്‍ ഇടംപിടിക്കാത്തതില്‍ ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ താക്കൂറിന് നിരാശ. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ബാറ്റിങ്ങിലും ബൗളിങ്ങിലും താന്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും 15 അംഗ സ്‌ക്വാഡില്‍ സ്ഥാനം ലഭിക്കാത്തതില്‍ ചെറിയ നിരാശയുണ്ടെന്നും താക്കൂര്‍ പറഞ്ഞു.

'ഞാന്‍ അല്‍പ്പം നിരാശനാണ്. രാജ്യത്തിനു വേണ്ടി ലോകകപ്പ് കളിക്കുന്നതും കിരീടം ചൂടുന്നതും എല്ലാവരുടെയും സ്വപ്‌നമാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഞാന്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ട്. ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായി ഇടംപിടിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. 15 അംഗ സ്‌ക്വാഡില്‍ സ്ഥാനം ലഭിച്ചില്ല എന്നത് യാഥാര്‍ഥ്യമാണ്. എങ്കിലും റിസര്‍വ് താരമെന്ന നിലയില്‍ ഞാന്‍ തയ്യാറായിരിക്കണം. ഏത് നിമിഷവും എനിക്ക് വിളി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' ശര്‍ദുല്‍ താക്കൂര്‍
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :