ബിസിസിഐയിൽ സർക്കാരിനു പ്രാതിനിധ്യം വേണം; ജൂലൈ 18ലെ വിധി പുന:പരിശോധിക്കുമോ ?

ബിസിസിഐക്കെതിരായ നടപടി പുന:പരിശോധിക്കണം

   BCCI , team india , Cricket , Supremcourt , Lodha , indian cricket , സുപ്രീംകോടതി , ബിസിസിഐ , ഭരണസമിതി , കേന്ദ്രസർക്കാർ , ലോധ സമിതി
ന്യൂഡൽഹി| jibin| Last Updated: വെള്ളി, 20 ജനുവരി 2017 (18:49 IST)
തലപ്പത്തേക്ക് ഒമ്പതു പേരുടെ പട്ടിക അമിക്കസ് ക്യൂറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ പേരുകള്‍ പുറത്തുവിടരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

പട്ടികയിൽ 70 വയസിനു മുകളിലുള്ളവരെ ഉൾപ്പെടുത്തിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണസമിതിയില്‍ ഈ മാസം 24ന് കോടതി തീരുമാനമെടുക്കും.

ബിസിസിഐയില്‍ സര്‍ക്കാരിന് പ്രാതിനിധ്യം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി ലോധ സമിതി ശുപാര്‍ശ പുനഃപരിശോധിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ജനറൽ മുകുൾ റോഹത്ത്​ഗി
ആവശ്യപ്പെട്ടു.

അതേസമയം, ബിസിസി​ഐ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനപരിശോധിക്കണമെന്ന്​ സുപ്രീംകോടതിയിൽ ആവ​​ശ്യപ്പെട്ടു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ജൂലൈ 18ലെ വിധി പുന:പരിശോധിക്കണമെന്നും​ അറ്റോർണി ജനറൽ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :