ലണ്ടന്‍|
jibin|
Last Modified വെള്ളി, 14 നവംബര്‍ 2014 (15:10 IST)
വിനോദ് കാംബ്ളിയുടെ പ്രതിഭയെക്കുറിച്ചു സംസാരിക്കാനോ, അദ്ദേഹത്തെ വിധിക്കാനോ താന്‍ ഇല്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഞങ്ങള്‍ വ്യത്യസ്തമായ ജീവിത ശൈലികള്‍ പാലിക്കുകയും വ്യത്യസ്തമായി ചിന്തിക്കുകയും ചെയ്തിരുന്നവരാണെന്നാണ് സച്ചിന്‍ തന്റെ ബാല്യകാല സുഹൃത്തായ വിനോദ് കാംബ്ളിയെക്കുറിച്ച് പ്രതികരിച്ചത്.
എന്റെ കാര്യങ്ങള്‍ നോക്കാനും പറയാനും എന്നും എന്റെ കൂടെ വീട്ടുകാര്‍ ഉണ്ടായിരുന്നു. അവരുടെ ഒരു കണ്ണ് എപ്പോഴും എന്റെ മേല്‍ ആയിരുന്നു. അതോടൊപ്പം ഞാനും കാംബ്ളിയും രണ്ട് വ്യത്യസ്ത വ്യക്തികളുമായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. വിനോദിനു വേണ്ടി സംസാരിക്കാന്‍ എനിക്കാവില്ലായിരുന്നു. വ്യത്യസ്ത സ്വഭാവക്കാരായ ഞങ്ങള്‍ വ്യത്യസ്ത സാഹചര്യങ്ങളോട് വ്യത്യസ്ത രീതിയിലാണ് പ്രതികരിക്കാറുള്ളതെന്നും ക്രിക്കറ്റ് ദൈവം പറഞ്ഞു. കാംബ്ളിയുമായി താരതമ്യം ചെയ്തു കൊണ്ടുള്ള ഒരു ചോദ്യത്തോട് പ്രതികരിക്കവെയാണ് സച്ചിന്‍.
ബാല്യകാല സുഹൃത്തായ വിനോദ് കാംബ്ളിയുമൊത്ത് സച്ചിന്‍ മുംബൈ ശാരദാശ്രമം സ്കൂളിനു വേണ്ടി നേടിയ 664 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുക്കെട്ടിലാണ് ഇരുവരും ശ്രദ്ധേയനായത്. എന്നാല്‍ സച്ചിന്‍ ലോക ക്രിക്കറ്റിന്റെ ശ്രദ്ധാ കേന്ദ്രമാകുകയും കാംബ്ളി പതിയെ പതിയെ ക്രിക്കറ്റില്‍ നിന്ന് തന്നെ അപ്രത്യക്ഷമാകുകയും ചെയ്യുകയായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.