ഓസ്‌ട്രേലിയയില്‍ ധോണിയുടെ നേട്ടത്തിനൊപ്പം പന്ത്

ഓസ്‌ട്രേലിയയില്‍ ധോണിയുടെ നേട്ടത്തിനൊപ്പം പന്ത്

 rishabh pant , ms dhoni , team india , cricket , മഹേന്ദ്ര സിംഗ് ധോണി , ഓസ്‌ട്രേലിയ , ഋഷഭ് പന്ത്
അഡ്‌ലെയ്ഡ്| jibin| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (11:07 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോഡിനൊപ്പമെത്തി ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് ഓസ്‌ട്രേലിയയില്‍ പന്ത് സ്വന്തമാക്കിയത്.

അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ആറ് ക്യാച്ചുകളാണ് പന്ത് സ്വന്തമാക്കിയത്. 2009ല്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റിലാണ് ധോണി ഈ നേട്ടം കുറിച്ചത്.

ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സ്, ട്രാവിസ് ഹെഡ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരുടെ ക്യാച്ചുകളാണ് പന്ത് പിടികൂടിയത്.

ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ തന്നെ ധോണിയുടെ നേട്ടത്തിനൊപ്പം എത്താന്‍ സാധിച്ചത് പന്തിന്റെ ഭാവിക്ക് നേട്ടമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :