ഫിനിഷറുടെ ജോലി ഇനി ആര് ചെയ്യും ?; ധോണി വ്യക്തമാക്കുന്നു

ഫിനിഷറുടെ ജോലി കടുകട്ടിയാണെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി

 ms dhoni , team india , virat kohli , india newzeland odi , മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , ടീം ഇന്ത്യ , ന്യൂസിലന്‍ഡ്
റാഞ്ചി| jibin| Last Modified വെള്ളി, 28 ഒക്‌ടോബര്‍ 2016 (14:20 IST)
ഫിനിഷറുടെ ജോലി കടുകട്ടിയാണെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. റാഞ്ചിയിലേത് പോലുള്ള പിച്ചുകളില്‍ ഫിനിഷറുടെ ജോലി ചെയ്യുക എന്നത് എളുപ്പമല്ല. ടീം സമ്മര്‍ദ്ദത്തില്‍ ആകുമ്പോള്‍ ഫിനിഷറുടെ ജോലി ഏറ്റെടുക്കാൻ പാകത്തിലുള്ള താരങ്ങളെ കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നും ധോണി പറഞ്ഞു.

ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളിൽ വന്ന് ഫിനിഷറുടെ ജോലി ചെയ്യാനുള്ള താരങ്ങളെ കണ്ടെത്തുക വിഷമം പിടിച്ച പണിയാണ്. ഇത്തരത്തില്‍ കളിക്കുന്ന തികഞ്ഞ താരങ്ങള്‍ വരേണ്ടത് അവശ്യമാണ്. നല്ല കൂട്ടുകെട്ട് ഉണ്ടാകാന്‍ സ്ട്രൈക്ക് എപ്പോഴും മാറിക്കൊണ്ടിരിക്കണം. പക്ഷേ സ്ട്രൈക്ക് കൈമാറുക വിഷമകരമായ പണിയാണെന്നും ധോണി വ്യക്തമാക്കി.

റൺസ് ചേസ് ചെയ്യുമ്പോൾ മികച്ച പാർട്നർഷിപ്പുകൾക്കു പ്രാധാന്യമുണ്ട്. പന്ത് രണ്ടും പുതിയത് ആയിരിക്കുമ്പോ‍ൾ ബാറ്റിലേക്കു സുഖമായി എത്തും. എന്നാൽ പന്തുകൾ പഴകുന്നതോടെ ഇതു തടസപ്പെടും. ഇതാണു ബുദ്ധിമുട്ടേറിയ ഘട്ടം. സ്ട്രൈക്ക് കൈമാറാനും വിഷമിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :