‘അക്കാര്യങ്ങള്‍ ധോണിക്ക് മാത്രമേ അറിയൂ, അപ്പോള്‍ ബോളര്‍മാരെ ഭയക്കണം’; തുറന്നു പറഞ്ഞ് ശാസ്‌ത്രി

 Ravi Shastri , MS Dhoni , team india , cricket , മഹേന്ദ്ര സിംഗ് ധോണി , രവി ശാസ്‌ത്രി , ധോണി , കോഹ്‌ലി
വെല്ലിങ്ടണ്‍| Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (13:32 IST)
ന്യൂസിലന്‍ഡിനെതിരായ ഒന്നാം ട്വന്റി-20യിലേറ്റ തോല്‍‌വി ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നു. ശക്തമായ വിമര്‍ശനമാണ് ആരാധകരില്‍ നിന്നുമുണ്ടായത്. മഹേന്ദ്ര സിംഗ് ധോണി ഒഴികെയുള്ള ഒരു താരത്തിനും ഭേദപ്പെട്ട പ്രകടനം നടത്താന്‍ സാധിച്ചില്ല.

ഇതിനിടെ ധോണിയെ പിന്തുണച്ച പരിശീലകന്‍ രവി ശാസ്‌ത്രി നടത്തിയ പ്രസ്‌താവനയാണ് ശ്രദ്ധേയമായത്. ധോണിയെ വിമര്‍ശിക്കാന്‍ പോന്ന ആരുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് ഒപ്പമാണ് മഹിയുടെ സ്ഥാനമെന്നും വ്യക്തമാക്കി.

സര്‍ക്കിളിനുള്ളിലെ ഫീല്‍‌ഡിംഗ് പൊസിഷനുകള്‍ നിര്‍ണയിച്ച് ബോളര്‍മാരെ കൊണ്ട് പന്തെറിയിക്കാന്‍ ധോണിക്ക് മാത്രമേ സാധിക്കു. വിക്കറ്റിന് പിന്നില്‍ ധോണിയുള്ളപ്പോള്‍ സ്‌പിന്നര്‍മാര്‍ കൂടുതല്‍ അപകടകാരികള്‍ ആകുന്നുണ്ട്. അദ്ദേഹത്തിന്റെ കീപ്പിംഗ് മികവിന് ഒരു കോട്ടവും വന്നിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു.

ധോണിയെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നവര്‍ ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും പഠിക്കേണ്ടത് ആവശ്യമാണ്. 2008 - 2011 കാലത്തെ ധോണിയല്ല ഇപ്പോഴുള്ളത്. ധോണിയെപ്പോലുള്ള താരങ്ങള്‍ 30 അല്ലെങ്കില്‍ 40 വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്നവരാണെന്നും ഇന്ത്യന്‍ പരിശീലകന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :