ദക്ഷിണാഫ്രിക്കൻ താരത്തെ ധോണിയോടുപമിച്ച് മാർക്ക് ബൗച്ചർ

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (11:12 IST)
കൂർമ്മ ബുദ്ധിശേഷിയുള്ള നായകൻ എന്നാണ് ക്രിക്കറ്റ് ലോകത്ത് മുൻ ഇന്ത്യൻ നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ വിശേഷണം. ക്യാപ്‌റ്റൻസിയിൽ നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുള്ള താരത്തിന്റെ പേരിൽ ഒരുപാട് പരമ്പര വിജയങ്ങളുണ്ട്. ഏകദിന-ടി20 ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും കൈവശമുള്ള ഏക നായകനാണ് ധോണി. ഇപ്പോളിതാ ദക്ഷിണാഫ്രിക്കൻ ടി20 നായകനും വിക്കറ്റ് കീപ്പറുമായ ക്വിന്‍റണ്‍ ഡികോക്കിന് ധോണിയുമായി സാമ്യമുള്ളതായി അഭിപ്രായപ്പെട്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ പരിശീലകനും മുൻ താരവുമായ മാർക്ക് ബൗച്ചർ.

ഡികോക്ക് മത്സരങ്ങൾ ആസ്വദിക്കുന്ന താരമാണെന്നും ധോണിയെ പോലെ തന്നെ മൈതാനത്ത് അയാൾ എറ്റവും മികച്ച നായകനുമാണെന്ന അഭിപ്രായമാണ് ബൗച്ചർക്കുള്ളത്. ഡികോക്ക് കളിക്കളത്തില്‍ കൂര്‍മ്മബുദ്ധിശാലിയാണ്. ഫീല്‍ഡിംഗ് സജീകരണങ്ങളടക്കമുള്ള കാര്യങ്ങളില്‍ വ്യത്യസ്തത പുലർത്തുകയും ചെയ്യുന്നു. ഇഎസ്‌പിഎന്‍ ക്രിക്ഇൻഫോക്ക് നൽകിയ അഭിമുഖത്തിൽ ബൗച്ചർ പറഞ്ഞു.


ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെതിരെ അടുത്തിടെ നടന്ന ഏകദിനപരമ്പരയിൽ സമനില പിടിച്ചിരുന്നു. ഈ പരമ്പരയിൽ ഒരു സെഞ്ച്വറിയും അർധ സെഞ്ച്വറിയുമടക്കം മികച്ച പ്രകടനമാണ് ഡികോക്ക് നടത്തിയത്. ഇംഗ്ലണ്ടിനെതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയും ഡികോക്കിന്റെ നായകത്വത്തിന് കീഴിലാണ് നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :