ഹ്യൂഗ്‌സിന്റെ വേര്‍പാട്; സന്നാഹ മത്സരം ഉപേക്ഷിച്ചു

ഫിലിപ്പ് ഹ്യൂഗ്‌സ് , ഇന്ത്യ ഓസ്ട്രേലിയ , സന്നാഹ മത്സരം
അഡ്‌ലേയ്ഡ്| jibin| Last Modified വെള്ളി, 28 നവം‌ബര്‍ 2014 (10:34 IST)
ഓസീസ് യുവതാരം ഫിലിപ്പ് ഹ്യൂഗ്‌സിന്റെ വേര്‍പാടിനെ തുടര്‍ന്ന് വെള്ളിയാഴ്ച് നടക്കാനിരുന്ന രണ്ടാം സന്നാഹ മത്സരം ഉപേക്ഷിച്ചു. ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയുടെ കാര്യത്തിലും ഇതുവരെ തീരുമാനമായില്ല.

സിഡ്‌നിയില്‍ പ്രാദേശിക ലീഗിലെ സൗത്ത് ഓസ്‌ട്രേലിയ-ന്യൂസൗത്ത് വെയില്‍സ് മത്സരത്തിനിടെയാണ് ഫില്‍ ഹ്യൂഗ്സിന് പരിക്ക് പറ്റുന്നത്. സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സറില്‍ നിന്ന് ഒഴിഞ്ഞു മാറുന്നതിനിടെ പന്ത് കഴുത്തിനു മുകളില്‍ ശക്തിയായി വന്നിടിക്കുകയായിരുന്നു. പന്തിടിച്ച ഉടനെതന്നെ ഹ്യൂഗ്‌സ് ക്രീസില്‍ വീഴുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയശേഷം നിർബന്ധിത കോമാ സ്ഥിതിയിൽ കിടത്തിയിരിക്കുകയായിരുന്നു. കാറപകടത്തിൽ ഏൽക്കുന്നതിന് തുല്യമായ പരിക്കാണ് ഹ്യൂസിന്റെ തലച്ചോറിലേറ്റതെന്ന് ഡോക്ടർമാർ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :