ഹാർദ്ദിക്കിനെ കൊണ്ടൊന്നും കഴിയില്ല, ടി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കേണ്ടത് അവൻ: സഹീർഖാൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 നവം‌ബര്‍ 2023 (18:30 IST)
വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യന്‍ ടീമിനെ നയിക്കണമെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ഖാന്‍. ഹാര്‍ദ്ദിക് പരിക്കിന് ശേഷം തിരിച്ചെത്താന്‍ സമയമെടുക്കും എന്നതിനാല്‍ തന്നെ രോഹിത്തിനെ നായകനാക്കിയാണ് ടി20യില്‍ ഇന്ത്യ മുന്നോട്ട് പോകേണ്ടതെന്ന് സഹീര്‍ ഖാന്‍ പറയുന്നു.

ടി20 ലോകകപ്പിനായി ഇനി അധികം സമയമില്ല. അനുഭവസമ്പത്തിനും നമ്മള്‍ സ്ഥാനം നല്‍കേണ്ടതുണ്ട്. രോഹിത് ശര്‍മ തന്നെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കണം. സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രോഹിത്തിന് നന്നായി അറിയാം. കളിയുടെ എല്ലാതലത്തെ പറ്റിയും നല്ല അറിവ് അവനുണ്ട്. ലോകകപ്പിന് ഇനി ആറ് മാസത്തോളം മാത്രമാണ് സമയമുള്ളത്. ഹാര്‍ദ്ദിക് പരിക്ക് മാറി തിരിച്ചെത്താന്‍ പോകുന്നതെയുള്ളു. അതിനാല്‍ രോഹിത്തിനെ നായകനാക്കി മുന്നോട്ട് പോവുകയാണ് വേണ്ടത്. സഹീര്‍ഖാന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :