നാഗ്‌പുര്‍|
jibin|
Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (01:32 IST)
മധ്യനിരയില്‍ നല്ല കൂട്ടുകെട്ടുകള്‍ ഉണ്ടാകാത്തതാണ് ട്വന്റി-20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍ക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്നും കിവികളെ തടയാന്‍ കഴിഞ്ഞുവെങ്കിലും ബാറ്റിംഗ് പരാജയപ്പെടുകയായിരുന്നു. നല്ല കൂട്ടുക്കെട്ടുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
തോല്‍വിക്ക് കാരണം ബാറ്റ്‌സ്‌മാന്‍മാരുടെ പിഴവാണ്. ന്യൂസിലന്‍ഡിന്റെ ബോളിംഗിനോട് തങ്ങള്‍ക്ക് ഇണങ്ങിച്ചേരാനായില്ല. ഷോട്ട് സെലക്ഷന്‍ വരുന്ന ബാറ്റ്‌സ്മാന്‍മാരില്‍ വലിയ സമ്മര്‍ദ്ദമുണ്ടാക്കി. മികച്ച ടീമായിട്ടും തോല്‍ക്കാനുണ്ടായ കാരണമെന്നും ധോണി വ്യക്തമാക്കി.