ക്യാപ്‌റ്റൻസിയുടെ ഭാരമൊഴിയുന്നത് കോലിയെ കൂടുതൽ അപകടകാരിയാക്കും: ഗംഭീർ

അഭിറാം മനോഹ‌ർ| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (22:08 IST)
ഇന്ത്യയുടെ നിശ്ചിത ഓവർ ക്യാപ്‌റ്റൻ സ്ഥാനത്ത് നിന്നുള്ള പുറത്താകൽ കളിക്കാരൻ എന്ന നിലയിൽ കോലിയെ കൂടുതൽ അപകടകാരിയാക്കുമെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്താൻ ഈ തീരുമാനം താരത്തെ സഹായിക്കുമെന്നാണ് ഗംഭീറിന്റെ വിലയിരുത്തൽ.

റെഡ് ബോളിലായാലും വൈറ്റ് ബോളിലായാലും അദ്ദേഹം ഇനിയും റൺസ് കണ്ടെത്തുക തന്നെ ചെയ്യും. അതേസമയത്ത് രണ്ട് വ്യത്യസ്‌ത നായകന്മാർ ഉള്ളത് തങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും ടീമിനു നല്‍കുന്നതിന് സഹായകമാകും. പറഞ്ഞു.2019 നവംബറില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലിയുടെ അവസാന സെഞ്ചുറി. ഇതിന് ശേഷം നിരവധി ടി20,ഏകദിന,ടെസ്റ്റ് മത്സരങ്ങൾ കളിച്ചെങ്കിലും സെഞ്ചുറി പ്രകടനം കാഴ്‌ച്ചവെയ്ക്കാൻ താരത്തിനായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :