2021ലെ ആദ്യ സെഞ്ചുറിയുമായി കെയ്‌ൻ വില്യംസൺ: രണ്ടാം ടെസ്റ്റിൽ കിവീസ് ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ജനുവരി 2021 (18:44 IST)
പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്.
നായകൻ കെയ്‌ൻ വില്യംസണിന്റെ സെഞ്ചുറിയുടെ ബലത്തിൽ ന്യൂസിലൻഡ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 286 റൺസെന്ന നിലയിലാണ്. 89 റൺസുമായി ഹെൻറി നിക്കോൾസാണ് വില്യംസണിനൊപ്പം ക്രീസിലുള്ളത്. ആദ്യ ഇന്നിങ്സിൽ പാകിസ്ഥാൻ 297ന് പുറത്തായിരുന്നു.

അതേസമയം 2021ലെ ആദ്യ സെഞ്ചുറി എന്ന നേട്ടം കൂടി വില്യംസൺ സ്വന്തമാക്കി. ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാൻ എന്നത് വെറുതെയല്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് കഴിഞ്ഞ ടെസ്റ്റുകളായി വില്യംസൺ നടത്തുന്നത്. ഐസിസി ലോക റാങ്കിങ്ങില്‍ ഒന്നാമതുള്ള വില്ല്യംസണിന്റെ 24ആം ടെസ്റ്റ് സെഞ്ചുറിയാണിത്. കൂടാതെ വില്യംസണിന്റെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറി കൂടിയാണിത്. 259,129 എന്നിങ്ങനെയാണ് അവസാന രണ്ട് മത്സരങ്ങളിലെ വില്യംസണിന്റെ സ്കോറുകൾ.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ അസര്‍ അലി (93), മുഹമ്മദ് റിസ്‌വാന്‍ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് പാകിസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്.കിവീസിനായി കെയ്‌ൽ ജാമിസൺ അഞ്ച് വിക്കറ്റ് എടുത്തു.ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :