അഭിറാം മനോഹർ|
Last Modified ശനി, 15 ജൂണ്‍ 2024 (08:58 IST)
ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് പിന്നാലെ ടി20 ലോകകപ്പിലും അസൂയാര്‍ഹമായ പ്രകടനമാണ് അഫ്ഗാനിസ്ഥാന്‍ കാഴ്ചവെയ്ക്കുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്തുകൊണ്ട് സൂപ്പര്‍ എട്ടിലേക്ക് എത്തിയിരിക്കുകയാണ് അഫ്ഗാന്‍ നിര. ഇംഗ്ലണ്ട് മുന്‍ താരം ജൊനാഥന്‍ ട്രോട്ടാണ് നിലവില്‍ അഫ്ഗാന്‍ പരിശീലകന്‍. മുന്‍ ഇന്ത്യന്‍ താരമായ അജയ് ജഡേജയാണ് അഫ്ഗാന്‍ ടീമിന്റെ മെന്റര്‍. എന്നാല്‍ ടീം മെന്റര്‍ എന്ന നിലയില്‍ യാതൊരു പ്രതിഫലവും അജയ് ജഡേജ അഫ്ഗാന്‍ ടീമില്‍ നിന്നും വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നസീബ് ഖാന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിരവധി തവണ അജയ് ജഡേജയോട് പ്രതിഫലം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ലെന്ന് നസീബ് ഖാന്‍ പറയുന്നു. കഴിഞ്ഞ 2023 ഏകദിന ലോകകപ്പ് മുതലാണ് ജഡേജ അഫ്ഗാന്‍ ടീമിനൊപ്പം ചേരുന്നത്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും തകര്‍ത്ത് സെമിഫൈനല്‍ വരെ മുന്നേറാന്‍ അഫ്ഗാനായിരുന്നു.
ഞങ്ങള്‍ പലതവണ ശ്രമിച്ചെങ്കിലും 2023ല്‍ അഫ്ഗാന്‍ ടീമിന് നല്‍കിയ സേവനത്തിന് പ്രതിഫലം വാങ്ങാന്‍ ജഡേജ തയ്യാറായില്ല. നിങ്ങള്‍ നന്നായി കളിക്കുകയാണെങ്കില്‍ അതാണ് എനിക്ക് ലഭിക്കുന്ന വലിയ പ്രതിഫലമെന്നാണ് ജഡേജ ടീമിനോട് പറഞ്ഞത്. നസീബ് ഖാന്‍ പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് ജഡേജയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. കാര്യമായ ക്രിക്കറ്റ് സൗകര്യങ്ങള്‍ രാജ്യത്ത് ലഭ്യമല്ലാതിരുന്നിട്ടും വമ്പന്‍ മുന്നേറ്റമാണ് അഫ്ഗാന്‍ ക്രിക്കറ്റ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടത്തിയിട്ടുള്ളത്.