ഫ്ളോറിഡയിൽ പ്രളയം, റെഡ് അലർട്ട്: പാക് മോഹങ്ങൾ വെള്ളത്തിലാകുന്നു

Representative Image
അഭിറാം മനോഹർ| Last Modified വെള്ളി, 14 ജൂണ്‍ 2024 (17:37 IST)
ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെത്താമെന്ന പാകിസ്ഥാന്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി ഫ്‌ളോറിഡയില്‍ പ്രളയസമാനമായ അവസ്ഥ തുടരുന്നു.ടൂര്‍ണമെന്റില്‍ നിലനില്‍ക്കാനായി ഗ്രൂപ്പില്‍ അവശേഷിക്കുന്ന മത്സരത്തില്‍ പാകിസ്ഥാന് വിജയിക്കേണ്ടതുണ്ട്. ഇതിന് പുറമെ ഇന്ന് നടക്കുന്ന അയര്‍ലന്‍ഡ്- മത്സരത്തില്‍ അമേരിക്ക പരാജയപ്പെടുകയും വേണം.മത്സരം മഴ മൂലം ഉപേക്ഷിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ പാകിസ്ഥാന് മുന്നിലുള്ള അമേരിക്കയാകും ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പില്‍ നിന്നും യോഗ്യത നേടുക.

കനത്ത മഴയും മിന്നല്‍ പ്രളയവും കാരണം ഗവര്‍ണര്‍ ബുധനാഴ്ച ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മഴ നടക്കേണ്ട ഇന്നും ഫ്‌ളോറിഡയില്‍ റെഡ് അലര്‍ട്ടാണ്. പ്രാദേശിക സമയം രാവിലെ 10:30നും ഇന്ത്യന്‍ സമയം 8 മണിക്കുമാണ് അമേരിക്ക- അയര്‍ലന്‍ഡ് മത്സരം നടക്കേണ്ടത്. എന്നാല്‍ ഈ സമയം ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

അമേരിക്കയെ തോല്‍പ്പിച്ച് ഇന്ത്യ നേരത്തെ തന്നെ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചിരുന്നു. ഇന്ന് നാടക്കുന്ന മത്സരം മഴ മൂലം മുടങ്ങുകയാണെങ്കില്‍ അയര്‍ലന്‍ഡിനും അമേരിക്കയ്ക്കും ഓരോ പോയിന്റുകള്‍ വീതം ലഭിക്കും. ഇതോടെ അടുത്ത മത്സരത്തില്‍ കാനഡയ്‌ക്കെതിരെ വിജയിക്കാനായാലും അഞ്ച് പോയിന്റുകളുള്ള അമേരിക്കയാകും സൂപ്പര്‍ എട്ടില്‍ യോഗ്യത നേടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :