ടി 20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തേക്ക് ! ന്യൂസിലന്‍ഡിനെതിരെ വന്‍ തകര്‍ച്ച

രേണുക വേണു| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2021 (20:47 IST)

ടി 20 ലോകകപ്പില്‍ നിന്ന് ഇന്ത്യ സെമി ഫൈനല്‍ കാണാതെ പുറത്താകുമോ? നെഞ്ചിടിപ്പോടെ ആരാധകര്‍. ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് വന്‍ തകര്‍ച്ച. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നിശ്ചിത 15 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയിരിക്കുന്നത് 73 റണ്‍സ് മാത്രം. ടോസ് ലഭിച്ച ന്യൂസിലന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ തോറ്റാല്‍ ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ അസ്തമിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :