മെല്‍ബണ്‍|
JOYS JOY|
Last Modified വെള്ളി, 22 ജനുവരി 2016 (09:45 IST)
ഓസ്ട്രേലിയയ്ക്ക് എതിരെ നടന്ന കഴിഞ്ഞ നാലു ദിനങ്ങളിലും ടീ
ഇന്ത്യ തോറ്റതിന് ക്യപ്‌റ്റന്‍ ധോണിയെ മാത്രം പഴിക്കരുതെന്ന് ഓസ്ട്രേലിയയുടെ മുന്‍ നായകന്‍ മൈക്ക് ഹസ്സി. ടീം ഇന്ത്യയെ നയിക്കാന്‍ ഇന്ന് ഏറ്റവും അനുയോജ്യന്‍ ധോണിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ടീമിനെ നയിക്കുകയെന്നത് വാചകമടിക്കുന്നത് പോലെ നിസാര കാര്യമല്ലെന്നും ഹസി പറഞ്ഞു.
ഓസ്ട്രേലിയയുടെ മണ്ണില്‍ ഓസീസിനെതിരെ നടന്ന നാല് ഏകദിനങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. അഞ്ചാം ഏകദിനം നടക്കാനിരിക്കേയാണ് ധോണിക്ക് പിന്തുണയുമായി മൈക്ക് ഹസ്സി രംഗത്തെത്തിരിക്കുന്നത്.
അതേസമയം, തുടര്‍ച്ചയായി മത്സരങ്ങള്‍ തോറ്റ ധോണിക്ക് എതിരെ വിമര്‍ശകര്‍ രംഗത്തെത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മൈക്ക് ഹസ്സി ധോണിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.