അനുബന്ധ വാര്‍ത്തകള്‍
- ഒളിംപിക്സ് മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് നാണക്കേട്; പാക്കിസ്ഥാന് ഏഴ് റാങ്ക് മുന്നില്‍ !
- ഒളിംപിക്സ് മെഡല്‍ നേട്ടത്തില്‍ പാക്കിസ്ഥാന് 53-ാമത്; ഇന്ത്യയുടെ സ്ഥാനം അതിനും താഴെ, കാരണം ഇതാണ്
- വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ ഇന്ത്യ-പാക്കിസ്ഥാന് ഫൈനല്‍; കപ്പുയര്‍ത്താന്‍ യുവരാജ് സിങ് !
- എല്ലാത്തിനും ഒരു പരിധിയുണ്ട്, ഇനിയും പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ കാര്യമില്ലെന്ന് വസീം അക്രം
- Super 8 Chances for Pakistan: ഇന്ത്യ ജയിക്കാന്‍ പ്രാര്‍ത്ഥിക്കുന്ന ദിവസം ! പാക്കിസ്ഥാന് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ രോഹിത്തും സംഘവും കനിയണം
ഒരു സ്പിൻ പിച്ച് ഒരുക്കി തരു, ഈ ഇന്ത്യയെ പാകിസ്ഥാനും തോൽപ്പിക്കും: വസീം അക്രം
സ്പിന്‍ അനുകൂലമായ ഒരു പിച്ചില്‍ ഏറ്റുമുട്ടിയാല്‍ പാകിസ്ഥാന് നിലവിലെ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാനാകുമെന്ന് പാക് ഇതിഹാസ പേസറായ വസീം ആക്രം. ന്യൂസിലന്‍ഡിനെതിരായ ഹോം സീരീസ് 3-0ന് കൈവിട്ടതിന് പിന്നാലെയാണ് അക്രമിന്റെ പ്രതികരണം. നേരത്തെ ബംഗ്ലാദേശിനെതിരെ നാട്ടില്‍ പരമ്പര കൈവിട്ട പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരായ സീരീസിലെ മികച്ച പ്രകടനത്തോടെ എതിരാളികളുടെ വായടപ്പിച്ചിരുന്നു. സ്പിന്നര്‍മാരുടെ മികച്ച പ്രകടനമായിരുന്നു ടെസ്റ്റില്‍ പാകിസ്ഥാന്റെ തിരിച്ചുവരവിന് കാരണമായത്.
സ്പിന്നര്‍മാര്‍ക്കെതിരെ കാലങ്ങളായി മികച്ച രീതിയില്‍ ബാറ്റ് വീശുന്നവരാണ് ഇന്ത്യന്‍ താരങ്ങള്‍. എന്നാല്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഉള്‍പ്പെടുന്ന ഇന്ത്യയുടെ ബാറ്റിംഗ് നിര ന്യൂസിലന്‍ഡ് സ്പിന്‍ ആക്രമണത്തിന് മുന്നില്‍ പതറിയെന്നും ഇന്ത്യയും പാകിസ്ഥാനും ഒരു സ്പിന്‍ പിച്ചില്‍ കളിക്കുകയാണെങ്കില്‍ നിലവിലെ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് സാധിക്കുമെന്നും അക്രം പറഞ്ഞു.