അഭിറാം മനോഹർ|
Last Modified ചൊവ്വ, 23 ജൂലൈ 2024 (13:42 IST)
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഉപനായകനായി ശുഭ്മാന്‍ ഗില്ലിനെ തിരെഞ്ഞെടുത്ത തീരുമാനത്തെ ന്യായീകരിച്ച് ഇന്ത്യന്‍ ടീം മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും നന്നായി കളിക്കുന്ന താരമാണ് ഗില്‍ എന്നും കൂടാതെ നായകനായി ലഭിച്ച അവസരം മുതലാക്കാന്‍ ഗില്ലിന് സാധിച്ചതായും അഗാര്‍ക്കര്‍ വ്യക്തമാക്കി.
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാനതാരമാകുമെന്ന് ഞങ്ങള്‍ കരുതുന്ന കളിക്കാരനാണ് ശുഭ്മാന്‍. കഴിഞ്ഞ വര്‍ഷം നായകനെന്ന നിലയില്‍ ഒരുപാട് പോസിറ്റീവുകള്‍ അവന്‍ കാണിക്കുന്നതായി കണ്ടു. ഒരു നായകന് വേണ്ട ഒരുപാട് ഗുണങ്ങള്‍ അവനുണ്ട്. അതുകൊണ്ടാണ് അവനെ ഉപനായകനാക്കിയത്. അഗാര്‍ക്കര്‍ പറഞ്ഞു. മുതിര്‍ന്ന താരമായ രോഹിത് ഇന്ത്യന്‍ ടീമിനൊപ്പം തന്നെയുണ്ടെന്നും രോഹിത്തിനൊപ്പം പ്രവര്‍ത്തിച്ചാല്‍ നായകനെന്ന നിലയില്‍ വേണ്ട അനുഭവപരിചയം ഗില്ലിന് ലഭിക്കുമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.