ഷോർട്ട് പിച്ച് ബോളുകൾ നേരിടാൻ ഗവാസ്‌കറിന്റെ ഉപദേശം സഹായിച്ചു: ഇൻസമാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 13 ജൂലൈ 2020 (14:25 IST)
ഷോർട്ട് പിച്ച് പന്തുകളെ നേരിടാൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കറിന്റെ ഉപദേശം തന്നെ സഹായിച്ചെന്ന് മുൻ പാകിസ്ഥാൻ താരം ഇൻസമാം ഉൾ‌ഹഖ്.92ലെ ലോകകപ്പിൽ ഷോർട്ട് പിച്ച് പന്തുകൾ നേരിടാൻ താൻ ബുദ്ധിമുട്ടിയിരുന്നു. ലോകകപ്പിന് ശേഷമുണ്ടായ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഗവാസ്‌കറിന്റെ ഉപദേശം തുണയായത് ഇൻസമാം പറഞ്ഞു.

ആദ്യമായാണ് ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്നത്. ഇംഗ്ലണ്ട് പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്ന് ധാരണയുണ്ടായിരുന്നില്ല. ഷോർട്ട് പിച്ച് പന്തുകൾ നേരിടുന്നതിൽ ബുദ്ധിമുട്ടിയിരുന്നു.ആ സമയം ഒരു ചാരിറ്റി മത്സരത്തിനിടെയാണ് ഗവാസ്‌കറിനെ കണ്ടത്.അദ്ദേഹത്തിന്റെ ഉപദേശം മാനസികമായി ധൈര്യം തന്നെന്നും അതിന് ശേഷം വിരമിക്കുന്നത് വരെ ഷോര്‍ട്ട് ബോളുകള്‍ കളിക്കുന്നതിന് വെല്ലുവിളി തോന്നിയിട്ടില്ലെന്നും ഇൻസമാം പറഞ്ഞു.

120 മത്സരങ്ങളിലും 378 ഏകദിനങ്ങളിലും ഇൻസമാം പാകിസ്ഥാനുവേണ്ടി പാഡണിഞ്ഞിട്ടുണ്ട്.ഏകദനിത്തില്‍ 11739 റണ്‍സും ടെസ്റ്റില്‍ 8830 റണ്‍സും നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :