അച്ഛനാണ് എന്റെ ഹീറോ: വിരാട് കോഹ്ലി

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2019 (13:00 IST)
യഥാത്ഥ ജീവിതത്തിൽ തന്റെ ഹീറോ അച്ഛനാണെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനു മുൻപും കോഹ്ലി തന്റെ അച്ഛനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാനും ഇത്രയധികം നേട്ടങ്ങൾ തനിക്ക് സ്വന്തമാക്കാൻ കഴിഞ്ഞതിനും പിന്നിൽ തന്റെ അച്ഛനാണെന്ന് പലയാവർത്തി കോഹ്ലി പറഞ്ഞിട്ടുണ്ട്.

‘അച്ഛൻ ഈ ലോകത്ത് ഉണ്ടായിരുന്ന കാലമത്രേയും എന്റെ സൂപ്പർ ഹീറോ അദ്ദേഹമായിരുന്നു. പലരും നമ്മളെ സ്വാധീനിക്കും. എന്നെ ഏറെ സ്വാധീനിച്ചത് എന്റെ അച്ഛൻ തന്നെയാണ്. ചെറുപ്പത്തില്‍ ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെട്ടു. അച്ഛനാണ് എന്റെ കരിയറിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. അവർ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കും’.

‘എന്റെ ആഗ്രഹമായിരുന്നു ക്രിക്കറ്റ് കളിക്കുക എന്നത്. വേണമെങ്കിൽ അദ്ദേഹത്തിനു അത് വേണ്ടെന്ന് വെച്ചിട്ട് മറ്റ് വഴി തിരഞ്ഞെടുക്കാൻ ആവശ്യപ്പെടാമായിരുന്നു. എന്നാൽ, എന്റെ ആഗ്രഹമാണ് അതെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് അദ്ദേഹം എന്നെ ക്രിക്കറ്റ് കളിക്കാൻ വിട്ടത്. ഞാന്‍ വിജയി ആയെങ്കില്‍ ആ വിധി നേരത്തേതന്നെ എഴുതപ്പെട്ടതാണ്. എല്ലാം സംഭവിച്ചത് അച്ഛന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് ഒന്ന് മാത്രമാണ്’ - കോഹ്ലി പറഞ്ഞവസാനിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :