ലണ്ടൻ|
jibin|
Last Modified ചൊവ്വ, 6 ഡിസംബര്‍ 2016 (12:24 IST)
ഇന്ത്യക്കെതിരായ ഏകദിന,
ട്വന്റി-20 മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ ഇയാൻ മോർഗന്‍ നയിക്കും. ഇന്ത്യയ്ക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യുമാണ് ഇംഗ്ളണ്ട് കളിക്കുക. പൂണെയിൽ ജനുവരി 15നാണ് ആദ്യ
ഏകദിന മത്സരം.
സുരക്ഷാ കാരണങ്ങളാൽ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ നിന്നും മോർഗൻ മാറി നിന്നിരുന്നു.
അയർലാന്റ് വംശജനായ മോർഗൻ കഴിഞ്ഞ ലോകകപ്പ് മുതലാണ് ഇംഗ്ലണ്ട് ടീമിന്റെ നായകനായാത്. എന്നാൽ കഴിഞ്ഞ ബംഗ്ലാദേശ് പര്യടനത്തിൽ മോർഗനു പകരം ജോസ് ബട്‌ലർ ആണ് ഇംഗ്ലണ്ടിനെ നയിച്ചത്.